in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

വിൻസിനെതിരായ ടി20 പരമ്പരയിലും സഞ്ജു; ബിസിസിഐയുടെ നിർണായക നീക്കങ്ങൾ

ടി20 പരമ്പരയിലും സഞ്ജുവിനെ ഉൾപ്പെടുത്തി സഞ്ജുവിന് അവസരം ലഭിക്കുകയും സഞ്ജു അതിൽ മികച്ച പ്രകടനവും നടത്തിയാൽ സഞ്ജുവിന്റെ ടി20 ലോകപ്പ് എന്ന സ്വപ്നം യാഥാര്ഥ്യമായേക്കും. മികച്ച പ്രകടനം നടത്തിയാൽ സഞ്ജുവിന് ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പ് സ്‌ക്വാഡിലും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയുടെ സ്‌ക്വാഡിലെ സഞ്ജു സാംസണെ ഉൾപ്പെടുത്തുമെന്ന് സൂചനകൾ. നേരത്തെ സഞ്ജുവിനെ ഏകദിന പരമ്പരയ്ക്ക് മാത്രമാണ് പരിഗണിച്ചിരുന്നത്. ട്20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല.

എന്നാൽ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സഞ്ജു ടി20 പരമ്പരയിലും സ്‌ക്വാഡിൽ തുടർന്നേക്കും. കൂടാതെ ലോകേഷ് രാഹുൽ പരിക്ക് പറ്റി പുറത്ത് പോയതോടെ ടീമിൽ ഒരു വിക്കറ്റ് കീപ്പർ ടോപ് ഓർഡർ ബാറ്റർ ആവശ്യമായ നിലയ്ക്കാണ് സഞ്ജുവിനെ ടി20 പരമ്പരയിലും നില നിർത്താൻ ബിസിസിഐ ആലോചിക്കുന്നത്.

ടി20 പരമ്പരയിലും സഞ്ജുവിനെ ഉൾപ്പെടുത്തി സഞ്ജുവിന് അവസരം ലഭിക്കുകയും സഞ്ജു അതിൽ മികച്ച പ്രകടനവും നടത്തിയാൽ സഞ്ജുവിന്റെ ടി20 ലോകപ്പ് എന്ന സ്വപ്നം യാഥാര്ഥ്യമായേക്കും. മികച്ച പ്രകടനം നടത്തിയാൽ സഞ്ജുവിന് ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പ് സ്‌ക്വാഡിലും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

അതെ സമയം ആദ്യ 2 ഏകദിനത്തിലും വിജയിച്ച് ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ടി20 പരമ്പരയും ഇതേ പോലെ സ്വന്തമാക്കാൻ തന്നെയാണ് ഇന്ത്യയുടെ ശ്രമം.

പക്ഷെ ഏകദിനത്തെക്കാൾ വിൻഡീസ് ടി20 ഫോർമാറ്റിൽ അപകടകാരികളാണ്. അതിനാൽ ഏകദിനം പോലെ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ല.

ഇവർ ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടികൾ

കിടിലൻ സ്‌ട്രൈക്കറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്