മലയാളി താരം സഞ്ജു സാംസൺ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ വൈറ്റ്ബോൾ ക്രിക്കറ്റ് പരമ്പരയിൽ പങ്കെടുക്കുമെന്ന് മലയാളി ക്രിക്കറ്റ് പ്രേമികൾ ഏറെ പ്രതീക്ഷിച്ചിരുന്നു.
ഏറെക്കാലത്തിനുശേഷം സീനിയർ ടീമിലേക്ക് സഞ്ജുവിന് അവസരം ലഭിച്ചതായിരുന്നു. മികച്ച ഒരു പ്രകടനത്തിൽ കൂടി വരുന്ന 20 ലോകകപ്പ് ടീമിലേക്ക് തൻറെ സ്ഥാനമുറപ്പിക്കാൻ സഞ്ജു സാംസൺ എന്ന താരത്തിന് കിട്ടിയ ഒരു അവസരം ആയിരുന്നു ഇത്.
എന്നാൽ നിർഭാഗ്യവശാൽ സഞ്ജുവിനു പരമ്പരയിൽ നിന്നും പുറത്താകേണ്ടി വന്നിരിക്കുന്നു. ഒരു മത്സരം പോലും കഴിക്കാതെയാണ് ഏറെ പ്രതീക്ഷകളോടെ ശ്രീലങ്കൻ മണ്ണിലെത്തിയ സഞ്ജു കണ്ണീരോടെയാണ് തിരിച്ചു മടങ്ങുന്നത്.
അദ്ദേഹത്തിൻറെ കാൽമുട്ടിലെ ലിഗ്മെൻറ് പരിക്ക് മൂലമാണ് സഞ്ജുവിന് പരമ്പരയിൽ നിന്നും പിൻവാങ്ങേണ്ടി വരുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു സഞ്ജുവിന്റെ കാൽമുട്ടിനു പരിക്കേറ്റത്.
സഞ്ജുവിന്റെ കാൽമുട്ടിന് ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത് എന്നിരുന്നാലും. വിശദമായ പരിശോധനകൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ. പരിശോധനയിൽ കൂടുതൽ പ്രശ്നങ്ങളില്ലെങ്കിൽ സഞ്ജുവിനെ വീണ്ടും ശേഷിക്കുന്ന മത്സരങ്ങൾക്ക് വേണ്ടി ടീമിൽ ഉൾപ്പെടുത്തും.
നിലവിലെ സാഹചര്യത്തിൽ ഏതായാലും സഞ്ജു ടീമിൽ നിന്ന് പുറത്തായി കഴിഞ്ഞു എന്ന് വേണം അനുമാനിക്കാൻ. ഇത് ഒരു പരിധിവരെ മിഷൻ കിഷന് അനുഗ്രഹം ആയിട്ടുണ്ട്.