in

സഞ്ചു പുറത്ത്? ചഹിലിനെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ച് രാജസ്ഥാൻ ട്വീറ്റ്! സത്യാവസ്ഥ ഇതാണ്!

യുസ്വേന്ദ്ര ചഹലിനെ പുതിയ ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസിന്റെ ട്വീറ്റ്! അതിന് അഭിനന്ദനങ്ങൾ അറിയിച്ച് സഞ്ചു സാംസണും! രാജസ്ഥാൻ റോയൽസ് ട്വിറ്റർ പേജിൽ നടന്ന സംഭവവികാസങ്ങളുടെ സത്യാവസ്ഥ, ഇതെല്ലാം ചഹലിന്റെ കുട്ടിക്കളി മാത്രം ആണ് എന്നതാണ്!

രാജസ്ഥാൻ റോയൽസ് ഒഫിഷ്യൽ ട്വിറ്റർ പേജിന്റെ പാസ്വേഡ് സ്വന്തമാക്കി എന്ന് ചഹൽ സ്വന്തം ഐഡിയിൽ നിന്ന് തന്നെ പോസ്റ്റ് ചെയ്തിരുന്നു. അതിനെ രാജസ്ഥാൻ അഡ്മിൻ റീട്വീറ്റും ചെയ്തു.

പിന്നാലെ ആണ് ചഹലിനെ ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ച് ‘ഒഫിഷ്യൽ’ ട്വീറ്റ് എത്തുന്നത്! അതിന് താഴെ സഞ്ചുവിന്റെ റിപ്ലേയും കാണാം.

രാജസ്ഥാൻ ടീമിലേക്ക് സെലക്ട് ആയ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ചഹൽ – അഡ്മിൻ സംസാരങ്ങൾ വൈറൽ ആവാറുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ ക്രിക്കറ്റർ ആണ് യുസ്വേന്ദ്ര ചഹൽ. IPL ടീമുകളിൽ എറ്റവും ആരാധക ശ്രദ്ധ നേടാറുള്ള സോഷ്യല്‍ മീഡിയ പേജ് രാജസ്ഥാന്റേതും! ഇരുവരും ‘ഏറ്റ് മുട്ടുമ്പോള്‍’ ഇത്തരം പ്രാങ്കുകൾ സ്വാഭാവികം എന്ന മട്ടിലാണ് ആരാധകരുടെ പ്രതികരണം!

മാർച്ച് 29 ന് സൺ റൈസേസ് ഹൈദരാബാദിന് എതിരെ ആണ് രാജസ്ഥാന്റെ ആദ്യ മത്സരം. തുടർന്ന് ഏപ്രിൽ രണ്ടിന് മുംബൈ ഇന്ത്യൻസിനെയും ഏപ്രിൽ അഞ്ചിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേർസിനേയും നേരിടും. മുൻ സീസണുകളെ അപേക്ഷിച്ച് വളരെ മികച്ച സ്ക്വാഡും ആയി ആണ് രാജസ്ഥാൻ എത്തുന്നത്.

ക്യാപ്റ്റൻ സഞ്ചു സാംസൺ, യുസ്വേന്ദ്ര ചഹൽ, ദേവ്ദത്ത് പഠിക്കൽ, പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സൈനി തുടങ്ങിയവർ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ടീമിന്റെ പേസ് ബൗളിങ് കോച്ച് ആയി പ്രഖ്യാപിച്ച ലസിത് മലിംഗയും കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നു.

വേണമെങ്കിൽ ഞങ്ങളതും ചെയ്യും, കൊച്ചിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “പടിയായിക്കോ”…

ബംഗ്ലാദേശിൽ പ്രീമിയർ ലീഗ് കളിക്കാൻ ഏഴ് ഇന്ത്യൻ താരങ്ങൾക്ക് അനുമതി!