ശ്രീലങ്കയ്ക്കതിരായ ടി20 പരമ്പരയിൽ കളിച്ച രണ്ട് മത്സരങ്ങളിലും സംപൂജ്യനായാണ് സഞ്ജു മടങ്ങിയത്. ഇതേ തുടർന്ന് വലിയ വിമർശനങ്ങളും പരിഹാസങ്ങളും സഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജുവിന്റെ കാലം കഴിഞ്ഞെന്ന് വരെ ചിലർ എഴുതിവിട്ടു.
ALSO READ: കെജിഎഫ് ഇനിയില്ല; കടുത്ത തീരുമാനത്തിലേക്ക് ആർസിബി
എന്നാൽ ക്രിക്കറ്റ് ചരിത്രത്തിൽ തുടർച്ചയായി സംപൂജ്യനായി മടങ്ങുന്ന ആദ്യ താരമല്ല സഞ്ജു. മുമ്പ് പലരും ഇത്തരത്തിൽ സംപൂജ്യരായി മടങ്ങിയിട്ടുണ്ട്. അവരൊക്കെ പിന്നീട് ഇതിഹാസങ്ങളായ മാറി എന്നതും മറ്റൊരു ചരിത്രം.
ALSO READ: യോർക്കർ കിങിനെ വേണം; മുംബൈ വിടുന്ന ബുമ്രയെ നോട്ടമിട്ട് 3 ടീമുകൾ
ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ തുടർച്ചയായ 3 തവണ സംപൂജ്യനായിട്ടുണ്ട്. 1994 ശ്രീലങ്കയ്ക്കെതിരേ നടന്ന അവസാന ഏകദിനത്തിൽ സച്ചിൻ സംപൂജ്യനായിരുന്നു. ഇതിന് ശേഷം അതേ വർഷം നടന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ രണ്ട് തവണ സച്ചിൻ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഇങ്ങനെ ഏകദനത്തിൽ തുടച്ചയായി 3 തവണ സച്ചിൻ സംപൂജ്യനായിട്ടുണ്ട്.
ALSO READ: നിലനിർത്തിയേക്കില്ല; സൂപ്പർ താരത്തെ കൈ വിടാൻ ചെന്നൈ; നിലനിർത്തുക ഈ താരങ്ങളെ മാത്രം
നിലവിലെ ടി20 നായകൻ സൂര്യകുമാർ യാദവും തുടർച്ചയായ 3 ഏകദിനത്തിൽ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 2023 ൽ ആസ്‌ട്രേലിയക്കെതിരെ നടന്ന 3 തുടർച്ചയായ ഏകദിനങ്ങളിലാണ് സൂര്യ റൺസൊന്നും നേടാതെ പുറത്തായത്.
ALSO READ: സഞ്ജുവിനും ബാധകം; വമ്പൻ അഴിച്ച് പണിക്കൊരുങ്ങി രാജസ്ഥാൻ റോയൽസ്
ഇവർ പൂജ്യത്തിന് പുറത്താവുകയും ചെയ്തിട്ടുണ്ട് പിന്നീട് ശക്തമായ തിരിച്ച് വരാവുകളും നടത്തിയിട്ടുണ്ട്. പൂജ്യത്തിന് പുറത്തായി എന്ന പേരിൽ ഇവരെ തഴഞ്ഞിട്ടുമില്ല. അതിനാൽ സഞ്ജുവിന്റെ ഭാവി അവസാനിച്ചു എന്ന് പറയാനായിട്ടില്ല.
ALSO READ: വിദേശതാരങ്ങൾക്ക് മൂക്കുകയർ; ഐപിഎല്ലിൽ പുതിയ നിയമം വന്നേക്കും