ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വൻ്റി 20യിലും പൂജ്യത്തിന് പുറത്തായി സഞ്ജു സാംസൺ. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടങ്ങൾക്ക് പിന്നാലെയാണ് മലയാളി താരം തുടർച്ചയായ രണ്ട് തവണ പൂജ്യത്തിന് പുറത്തായത്.
കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിനെ വീഴ്ത്തിയത്. നേരിട്ട രണ്ടാം പന്തിൽ മാർകോ ജാൻസൻ സഞ്ജുവിനെ ക്ലീൻ ബൗൾഡാക്കിയത്.
ഈയൊരു ഡക്കോടെ സഞ്ജു സാംസണെ തേടി ഒരു നാണകേടിന്റെ റെക്കോർഡ് കൂടി വന്നിരിക്കുകയാണ്. സഞ്ജു പൂജ്യത്തിന് മടങ്ങിയതോടെ ടി20 ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യൻ താരങ്ങളില്‍ കെ എല്‍ രാഹുലിനെ മറികടന്ന് സഞ്ജു മൂന്നാം സ്ഥാനതെത്തിയിരിക്കുകയാണ്.
ഇതുവരെ സഞ്ജു സാംസൺ 32 ഇന്നിങ്സുകളിൽ നിന്ന് ആറ് തവണയാണ് ഡക്കായിരിക്കുന്നത്. 151 മത്സരങ്ങളില്‍ 12 തവണ പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
117 ഇന്നിംഗ്സുകളില്‍ ഏഴ് തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള വിരാട് കോലിയാണ് രണ്ടാമത്. 68 ഇന്നിംഗ്സുകളില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തായ കെ എല്‍ രാഹുലിനെയാണ് ഇപ്പോൾ സഞ്ജു മറികടന്നത്.