ഐപിഎൽ റിറ്റൻഷനിൽ രാജസ്ഥാൻ റോയൽസ് ആരാധകരെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെ റോയൽസ് നിലനിർത്തത്. ദ്രുവ് ജ്യുറേലിന് 14 കോടി നിലനിർത്തിയ രാജസ്ഥാൻ എന്ത് കൊണ്ട് ചഹലിനെ ആ സ്ഥാനത്ത് നിലനിർത്തിയില്ല എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. ഇപ്പോഴിതാ ചഹൽ ടീം വിടാനുള്ള കാരണം പുറത്ത് വന്നിരിക്കുകയാണ്.
‘മൈ ഖേൽ’ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം സഞ്ജു, ജയ്‌സ്വാൾ, പരാഗ് എന്നിവർക്കൊപ്പം രാജസ്ഥാന് ചഹലിനെയും നിലനിർത്താൻ ആഗ്രഹമുണ്ടായിരുന്നു. സഞ്ജു ചഹലിനെ ബന്ധപ്പെടുകയും താങ്കൾ എന്റെ ബൗളിംഗ് നിരയിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ രാജസ്ഥാനിൽ തുടരാൻ ചഹൽ താൽപര്യം കാണിച്ചിരുന്നില്ലത്രേ.
രാജസ്ഥാനും സഞ്ജുവിനും താരത്തെ നിലനിർത്താൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ചഹലിന്റെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം ടീം വിട്ടത്. ചഹൽ ടീം വിടാൻ പ്രധാനമായും രണ്ട് കാരണങ്ങൾ പറയപ്പെടുന്നുണ്ട്. ആ കാരണങ്ങളും പരിശോധിക്കാം.
ലേലത്തിലെത്തിയാൽ തനിക്ക് വലിയ തുക ലഭിക്കുമെന്ന് ചഹൽ കരുതിയിരുന്നു. താരത്തിന്റെ ആ കണക്ക് കൂട്ടലുകൾ തെറ്റിയില്ല. ലേലത്തിലെത്തിയ ചഹലിനു വലിയ ഡിമാന്റുണ്ടാവുകയും 18 കോടി രൂപയ്ക്കു പഞ്ചാബ് കിങ്‌സ് അദ്ദേഹത്തെ സ്വന്തമാക്കുകയും ചെയ്തു. ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ സ്പിന്നറായി ഇതോടെ അദ്ദേഹം മാറുകയും ചെയ്തു. രണ്ടാമത്തെ കാരണം പരിശീലകൻ രാഹുൽ ദ്രാവിഡാണ്.
രാഹുൽ ദ്രാവിഡും ചഹലും തമ്മിൽ പ്രശ്ങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ദ്രാവിഡിന്റെ കീഴിൽ തനിക്ക് അവസരം കുറയുമോ എന്ന ഭയം താരത്തിനുണ്ടായിരുന്നു. കാരണം ചഹൽ മികച്ച പ്രകടനം നടത്തിയ സമയത്തും ദ്രാവിഡ് പരിശീലകനായ സമയത്ത് ഇന്ത്യൻ ടീമിൽ താരത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. ഇതൊക്കെയും ദ്രാവിഡിന്റെ കീഴിൽ കളിയ്ക്കാൻ ചഹലിനെ പിന്തിരിപ്പിച്ചു.