ഒടുവിൽ തീപ്പൊരിയായി സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ തകർത്താടിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. 47 പന്തില്‍ 111 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഇതിൽ ഒരോവറിൽ അഞ്ച് സികസറുകളും സഞ്ജു നേടിയിട്ടുണ്ട്.
ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇന്ത്യക്ക് അത്ര നല്ലതായിരുന്നില്ല തുടക്കം. കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.
പിന്നീട് നായക സൂര്യ കുമാർ കാലത്തിലെത്തിയതോടെ സൂര്യയും സഞ്ജുവും ചേർന്ന് ബംഗ്ലാ ബൗളിംഗ് നിരയെ തല്ലിയൊടിച്ചു. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു അടിച്ചത്.
എട്ട് സിക്‌സും 11 ഫോറും ഉൾപ്പെടെ 47 പന്തില്‍ 111 റൺസ് നേടിയ സഞ്ജു സഞ്ജു മുസ്തഫുസുറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങുന്നത്.
സൂര്യയും പിന്നീട് വന്ന റിയാൻ പരാഗും ഹാർദിക്കുമൊക്കെ ബംഗ്ലാ ബൗളർമാർക്ക് വിശ്രമം നൽകിയില്ല. ഒടുവിൽ 20 ഓവറിൽ 297 റൺസാണ് നേടിയത്. ഐസിസി മുഴുവന്‍ മെമ്പര്‍ഷിപ്പുള്ള രാജ്യങ്ങളെടുക്കുമ്പോള്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ ഇന്ന് നേടിയത്.