സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ (SMAT) വരാനിരിക്കുന്ന സീസണിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കേരളത്തെ നയിക്കും. ടൂർണമെന്റിനായുള്ള കേരളത്തിന്റെ 16 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.
ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുമുള്ള അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയതിന് ശേഷമാണ് സഞ്ജു സാംസൺ കേരളത്തിനെ നയിക്കാൻ വരുന്നത്. ഇന്ത്യ ഡിയെ പ്രതിനിധീകരിച്ച ദുലീപ് ട്രോഫിക്ക് ശേഷമുള്ള സഞ്ജുവിന്റെ ആദ്യ ആഭ്യന്തര ടൂർണമെന്റാണിത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം: സഞ്ജു സാംസൺ (സി), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മൊഹമ്മദ്. അസ്ഹറുദ്ദീൻ, ബേസിൽ തമ്പി, എസ് നിസാർ, അബ്ദുൾ ബാസിത്ത്, എ സ്കറിയ, അജ്നാസ് ഇ എം, സിജോമോൻ ജോസഫ്, മിഥുൻ എസ്, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ സി വി, ബേസിൽ എൻ പി, ഷറഫുദീൻ എൻ എം, നിധീഷ് എം ഡി.
സർവീസസ്, മഹാരാഷ്ട്ര, നാഗാലാൻഡ്, മുംബൈ, ഗോവ, ആന്ധ്ര എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് കേരളം. നവംബർ 23ന് സർവീസസിനെതിരെയാണ് ടൂർണമെന്റിലെ കേരളത്തിന്റെ ആദ്യ മത്സരം.