ഇന്ത്യൻ ക്രിക്കറ്റിൽ നിലവിൽ ഏറ്റവുമധികം ചർച്ച വിഷയമാവുന്ന താരമാണ് സഞ്ജു സാംസൺ. രണ്ട് മത്സരങ്ങളിൽ തുടർച്ചയായ സെഞ്ചുറി നേടിയത്തോടെ താരത്തിന്റെ സ്റ്റാർ വാല്യൂ കുത്തന ഉയർന്നിരിക്കുകയാണ്.
അതോടൊപ്പം മികച്ച പ്രകടനമാണ് സഞ്ജു ഈ എടുത്ത് കഴിഞ്ഞ മത്സരങ്ങളിൽ കാഴ്ച്ചവെച്ചത്. നിലവിൽ 2024ൽ ഏറ്റവുമധികം സിക്സുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ സഞ്ജു സാംസൺ രണ്ടാമതാണ്.
2024ൽ സഞ്ജു സാംസൺ 46 സിക്സുകളാണ് അടിച്ച് കൂട്ടിയത്. ഇതോടെ 46 സിക്സുകൾ നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും ഒപ്പം എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ.
ഇനി ഈ കണക്കുകളിൽ സഞ്ജുവിന്റെ മുന്നിൽ യുവ താരം അഭിഷേക് ശർമ്മ മാത്രമേയുള്ളു. അഭിഷേക് 2024ൽ 60 സിക്സുകളാണ് അടിച്ചത്. 2024 വർഷം കഴിയുന്നതിന് മുൻപേ സഞ്ജുവിന് ഈ പട്ടികയിൽ ഏറ്റവും മുൻപന്തിയിലെത്താൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.