ഇതിനോടകം തന്നെ മലയാള സിനിമ മേഖലയിലെ പ്രമുഖർ സൂപ്പർ ലീഗ് കേരളാ ക്ലബ്ബുകളുടെ ഓഹരികൾ സ്വന്തമാക്കിയിരുന്നു. നടൻ പൃത്വിരാജ്, ആസിഫ് അലി, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ വിവിധ ക്ലബ്ബുകളുടെ ഓഹരികൾ ഇതിനോടകം സ്വന്തമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ മലയാളികളുടെ അഭിമാന ക്രിക്കറ്റർ സഞ്ജു സാംസണും സൂപ്പർ ലീഗ് കേരളാ ക്ലബ്ബിന്റെ ഓഹരികൾ സ്വന്തമാക്കിയിരിക്കുകയാണ്.
സൂപ്പർ ലീഗ് കേരളാ ക്ലബ് മലപ്പുറം എഫ്സിയുടെ ഓഹരികളാണ് സഞ്ജു സ്വന്തമാക്കിയത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാവും. കഴിഞ്ഞ ദിവസം ഒരു വലിയ പ്രഖ്യാപനം ഉണ്ടെന്ന് മലപ്പുറം എഫ്സി സമൂഹമാധ്യമത്തിൽ പങ്ക് വെച്ചിരുന്നു. സഞ്ജുവിന്റെ കാര്യം തന്നെയാണ് അവർ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
അതേ സമയം മലപ്പുറം എഫ്സി സീസണ് മുന്നോടിയായി മുന്നേറുകയാണ്. ഇതിനോടകം സൂപ്പർ ലീഗ് ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ സ്പോണ്സർഷിപ്പുള്ളത് മലപ്പുറം എഫ്സിക്കാണ്.
അതേമസയം സെപ്റ്റംബർ ഏഴിനാണ് പ്രഥമ സൂപ്പർ ലീഗ് കേരളാ സീസൺ ആരംഭിക്കുന്നത്.ഫോഴ്‌സാ കൊച്ചിയും മലപ്പുറം എഫ്സിയുമാണ് പോരാട്ടം.
സൂപ്പർ ലീഗ് ക്ലബ്ബുകൾക്ക് ഐലീഗിൽ പ്രവേശനം നൽകാനുള്ള നീക്കമടക്കം നേരത്തെ കേരളാ ഫുട്ബാൾ അസോസിയേഷൻ ആരംഭിച്ചിരുന്നു.