മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമാണോ എന്ന് ചോദിച്ചാൽ ആണ്. ഭാഗമല്ലേയെന്ന് ചോദിച്ചാൽ അല്ല. ഇത്തരത്തിൽ സങ്കീർണമായ ഘട്ടത്തിലൂടെയാണ് സഞ്ജു കടന്ന് പോകുന്നത്. എന്നാൽ തനിക്ക് ദേശീയ ടീമിൽ അവസരം കുറയുമ്പോഴും രണ്ട് താരങ്ങൾക്ക് സഞ്ജു മികച്ച പിന്തുണ നൽകി ദേശീയ ടീമിന്റെ വാതിൽ തുറന്ന് കൊടുത്തിരുന്നു.
ആദ്യത്തെ താരം യുവ ബാറ്റർ യശ്വസി ജയ്‌സ്വാളാണ്. 2020 ലാണ് ജയ്‌സ്വാൾ റോയൽസിലൂടെ ഐപിഎൽ അരങ്ങേറ്റം നടത്തിയത്. ഈ സീസണില്‍ ടീമിനെ നയിച്ചത് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു. എന്നാൽ ആ സീസണിൽ ജയ്‌സ്വാളിന് ആകെ 3 മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്.
ദയവായി ഇനി ആ ഐപിഎൽ ടീമിനായി കളിക്കരുത്; ഇന്ത്യൻ ഓൾറൗണ്ടർക്ക് നിർദേശവുമായി ഹർഷ ഭോഗ്ലെ
തൊട്ടടുത്ത സീസണിൽ സഞ്ജു നായകനായതോടെ ജയ്‌സ്വാളിന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. 10 മല്‍സരങ്ങളില്‍ നിന്നും 249 റണ്‍സാന് ജയ്‌സ്വാൾ 2021 സീസണിൽ നേടിയത്. തൊട്ടടുത്ത സീസണിലെ മെഗാ ലേലത്തിന് മുമ്പ് താരത്തെ നിലനിർത്തി മാനേജ്‌മെന്റ് താരത്തിൽ വിശ്വാസം അർപ്പിച്ചപ്പോഴും ദേവ്ദത്ത് പടിക്കൽ ടീമിലുണ്ടായിട്ടും സഞ്ജു ഓപണിംഗിൽ ജയ്‌സ്വാളിനെ ഉപയോഗിച്ചു.
ബംഗ്ലാദേശ് പരമ്പരയിൽ ബുംറയില്ല; ടെസ്റ്റിൽ പുതിയ ഉപനായകൻ
പിന്നീട് സഞ്ജുവും മാനേജ്‌മെന്റും താരത്തിൽ കൂടുതൽ വിശ്വാസം അർപ്പിച്ചു. 2022ല്‍ 10 മല്‍സരങ്ങളിൽ 258 റണ്‍സും 2023 ൽ 14 മല്‍സരങ്ങളില്‍ നിന്നും 625 റണ്‍സും താരം നേടി. ഇത്തവണ ജയ്‌സ്വാൾ തിളങ്ങിയില്ല എങ്കിലും സഞ്ജു ടീമിൽ താരത്തെ നിലനിർത്തി. ഇന്ന് ദേശീയ ടീമിൽ സ്ഥാനമുറപ്പിച്ചു ജയ്‌സ്വാളിന് പിന്നിൽ റോയൽസിന്റെയും സഞ്ജുവിൻറെയും കടുത്ത പിന്തുണയുണ്ടായിരുന്നു.
ഞങ്ങൾക്ക് വേണം; ഇന്ത്യൻ യുവതാരത്തിനായി ഐപിഎൽ ടീമുകളുടെ പിടിവലി
മറ്റൊരു താരം റിയാൻ പരാഗാണ്. ഒരു കാലത്ത് മോശം ഫോമിൽ വലിയ വിമർശനങ്ങൾ താരം നേരിട്ടപ്പോൾ മാനേജ്‌മെന്റും സഞ്ജുവും താരത്തിന് കൂടുതൽ അവസരം നൽകുകയും നിലവിൽ ഇന്ത്യൻ പരിശീലകൻ ഗംഭീറിന്റെ ഗുഡ്ബുക്കിൽ പരാഗ് ഇടം പിടിക്കുകയും ചെയ്തു.
അവനെ വീണ്ടും നായകനാക്കാൻ ഗംഭീർ ശ്രമിക്കുന്നുണ്ട്; ഭോഗ്ലെയുടെ വെളിപ്പെടുത്തൽ