in ,

ഒരിക്കൽ ക്രിക്കറ്റ്‌ താൻ ഉപേക്ഷിച്ചു പോന്നുവെന്ന് സഞ്ജു സാംസൺ

ഇപ്പോൾ ഓരോ ക്രിക്കറ്റ്‌ ആരാധകരെയും ഞെട്ടിച്ചു കൊണ്ട് സഞ്ജു രംഗത്ത് വന്നിരിക്കുകയാണ്. ഒരിക്കൽ താൻ ക്രിക്കറ്റ്‌ നിർത്തിയതാണ്. ഇനി ഒരിക്കലും ക്രിക്കറ്റിലേക്ക് തിരിച്ചു വരില്ല എന്ന് കരുതിയതാണെന്നും അദ്ദേഹം ബ്രേക്ക്‌ ഫാസറ്റ് വിത്ത്‌ ചാമ്പ്യൻസ് എന്നാ പരുപാടിയിൽ പറഞ്ഞു.സഞ്ജുവിന്റെ വാക്കുകളിലേക്ക്.

Sanju Samson [BCCI]

ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിന്റെ ഒട്ടും മിക്ക ബാറ്റിംഗ് റെക്കോർഡുകളും കീപ്പിങ് റെക്കോർഡുകളും സഞ്ജുവിന്റെ പേരിലാണ്.നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം രാജസ്ഥാൻ കിരീടം നേടികൊടുക്കാനുള്ള കഠിന പ്രയത്നത്തിലാണ്.

ഇപ്പോൾ ഓരോ ക്രിക്കറ്റ്‌ ആരാധകരെയും ഞെട്ടിച്ചു കൊണ്ട് സഞ്ജു രംഗത്ത് വന്നിരിക്കുകയാണ്. ഒരിക്കൽ താൻ ക്രിക്കറ്റ്‌ നിർത്തിയതാണ്. ഇനി ഒരിക്കലും ക്രിക്കറ്റിലേക്ക് തിരിച്ചു വരില്ല എന്ന് കരുതിയതാണെന്നും അദ്ദേഹം ബ്രേക്ക്‌ ഫാസറ്റ് വിത്ത്‌ ചാമ്പ്യൻസ് എന്നാ പരുപാടിയിൽ പറഞ്ഞു.സഞ്ജുവിന്റെ വാക്കുകളിലേക്ക്.

“ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുമ്പോൾ എനിക്ക് 19 അല്ലെങ്കിൽ 20 വയസ്സായിരുന്നു. അതിനുശേഷം എനിക്ക് 25 വയസ്സുള്ളപ്പോൾ ഞാൻ വീണ്ടും കളിച്ചു. ആ അഞ്ച് വർഷം എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു. എന്നെ കേരള ടീമിൽ നിന്ന് പുറത്താക്കി.

എനിക്ക് തിരിച്ചുവരാൻ കഴിയുമോ എന്ന് സ്വയം സംശയിച്ചു, ഞാൻ തുടർച്ചയായി പുറത്താകുകയും നിരാശനാവുകയും ചെയ്തു, ഒരു ഗെയിമിൽ ഞാൻ ഡ്രസ്സിംഗ് റൂമിലേക്ക് എന്റെ ബാറ്റ് എറിഞ്ഞ് ഗ്രൗണ്ട് വിട്ടു.ഞാൻ ബ്രാബോണിൽ ആയിരുന്നു, cci യോട് ഞാൻ പറഞ്ഞു ‘ഭായ് മെയിൻ ചോഡ് രഹാ ഹു ക്രിക്കറ്റ്, തും രാഖോ യേ ബാറ്റ് മെയിൻ ജാ രഹാ ഹു!’ (ബ്രോ ഞാൻ ക്രിക്കറ്റ് വിടുകയാണ്, ഈ ബാറ്റ് എടുക്കൂ, ഞാൻ പോകുന്നു!)”

ചാമ്പ്യൻസ് ലീഗ് ഫൈനലിനായി പാരീസിലേക്ക് മാർച്ചു ചെയ്തു ലിവർപൂൾ

കുഞ്ഞു യുണൈറ്റഡ് ആരാധികയുടെ ഹൃദയം കവർന്നു കവാനി, തരംഗമായി വീഡിയോ..