in , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

ഈ രണ്ട് താരങ്ങൾ തീരുമാനിക്കും സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്ന്

കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ച് അയർലണ്ടിനെതിരെയുള്ള ടി20യിലും വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇതോടെയാണ് സഞ്ജുവിനെ ടി20 ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യം ശക്തമായത്.സഞ്ജുവിന് ടി20 ലോകകപ്പ് സ്‌ക്വാഡിലേക്കെത്താൻ ഇനിയും സാധ്യതകളുണ്ട്. പക്ഷേ അതിന് പ്രധാനമായും രണ്ട് താരങ്ങളുടെ പ്രകടനം കൂടി ആശ്രയിക്കേണ്ടിവരും.

മലയാളി താരം സഞ്ജു സാംസണ് ടി20 ലോകകപ്പ് കളിക്കാൻ സാധിക്കുമോ എന്ന ചോദ്യം ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുകയാണ്.പഴയത് പോലെയല്ല, കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ച് അയർലണ്ടിനെതിരെയുള്ള ടി20യിലും വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

ഇതോടെയാണ് സഞ്ജുവിനെ ടി20 ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യം ശക്തമായത്.സഞ്ജുവിന് ടി20 ലോകകപ്പ് സ്‌ക്വാഡിലേക്കെത്താൻ ഇനിയും സാധ്യതകളുണ്ട്. പക്ഷേ അതിന് പ്രധാനമായും രണ്ട് താരങ്ങളുടെ പ്രകടനം കൂടി ആശ്രയിക്കേണ്ടിവരും.

ഇന്ത്യ ലോകകപ്പ് സ്‌ക്വാഡിൽ പരിഗണിക്കാൻ സാധ്യതയുള്ള പോകുന്ന രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാൾ ഒന്ന് ദിനേഷ് കാർത്തിക്കും മറ്റൊന്ന് ഇഷാൻ കിഷനുമാണ്.

ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരകളിൽ കാർത്തിക്കിനും കിഷനും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല എങ്കിൽ സഞ്ജു സാംസണ് അത് ഗുണകരമാകും. ഇവരുടെ പ്രകടനം മോശമായാൽ സഞ്ജുവിനെ ടി20 ലോകകപ്പ് നടക്കുന്നതിനു മുൻപായി നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകൾ ക്കെതിരെയുള്ള പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്താനുള്ള സാധ്യതകളുമുണ്ട്. ഇത് സഞ്ജുവിന്റെ ലോകകപ്പ് സാധ്യതകളെ വർധിപ്പിക്കും.

എന്നാൽ ഇതൊക്കെ കാർത്തികിന്റെയും കിഷന്റെയും പ്രകടനത്തെ ആശ്രയിച്ചായിരിക്കും. ഇവർ മികച്ച പ്രകടനം കാഴ്ച വെച്ചാൽ ലോകക്കപ്പിന് ശേഷമുള്ള പരമ്പരകളിൽ മാത്രമേ പിന്നീട് സഞ്ജുവിന്റെ കാര്യം പരിഗണിക്കുകയുള്ളൂ.

ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല; നെയ്മറിന്റെ കാര്യത്തിൽ വീണ്ടും ട്വിസ്റ്റ്

ജിങ്കനെ വിടാതെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ