in , ,

AngryAngry OMGOMG LOLLOL CryCry LOVELOVE

ഏകദിന ലോകകപ്പിലേക്കുള്ള ബിസിസിഐയുടെ പദ്ധതിയിൽ സഞ്ജുവില്ല, പകരം മറ്റൊരു താരം; സഞ്ജു ആരാധകരെ നിരാശയിലാഴ്ത്തുന്ന റിപ്പോർട്ട്

മലയാളി താരമായ സഞ്ജുവിനെതിരെയുള്ള ബിസിസിഐയുടെ അവഗണന വ്യാപകമായി പ്രതിഷേധം ഉയർത്തുന്നുണ്ട്, സ്‌ക്വാഡിൽ ഉൾപെടുത്തിയിട്ടും ആദ്യ ഇലവനിൽ നിന്ന് സഞ്ജുവിനെ പുറത്താക്കുന്ന നടപടിയേയും നേരത്തെ ചോദ്യംചെയ്‌തതാണ്. സഞ്ജുവിനെ ബിസിസിഐ തഴയുന്നതിന്റെ വലിയ ഉദാഹരണമാണ് ബംഗ്ലാദേശിനെതിരായുള്ള പരമ്പരയിൽ പരിക്കേറ്റ് പുറത്തായ റിഷഭ് പന്തിന് പകരം മറ്റൊരു താരത്തെ ടീമിൽ ഉൾപെടുത്തുയില്ല എന്നുള്ളത്.

ഇപ്പോഴിതാ സഞ്ജു ആരാധകരെ നിരാശയിലാകുന്ന വാർത്തയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ സഞ്ജു ബിസിസിഐ യുടെ പദ്ധതിയിൽ ഇല്ല എന്നുള്ള പുതിയ റിപ്പോർട്ടും ആരാധകരെ ഏറെ ദുഃഖത്തിലും നിരാശയിലുമാകുന്ന വാർത്തയാണ്. സഞ്ജുവിന് പകരം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിന്റെ ബാറ്റ്സ്മാനായ രജത് പഠിധാറിനെ അടുത്ത വർഷത്തെ ഏകദിന ലോകകപ്പിന്റെ പദ്ധതിയിൽ ഭാഗമാക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ വരും പരമ്പരകളിൽ പഠിധാറിന് അവസരം നൽകാനുമാണ് ബി സി സി ഐ ശ്രമിക്കുന്നത് എന്നാണ് പ്രമുഖ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇതിനെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഓസിസ് താരമായ സൈമൺ ഡോൾ.

രജത്ത് പഠിതാറിനെ ഏകദിന ലോകകപ്പിന്റെ പദ്ധതികളിൽ ഭാഗമാക്കുന്നത് യാതൊരു തെറ്റുമില്ലെന്നും പക്ഷേ സഞ്ജുവിനെ പോലുള്ള ഒരു താരത്തെ ഇനിയും സൈഡ് ബെഞ്ചിലിരുത്തുന്നത് ശരിയല്ലെന്നും, അദ്ദേഹത്തിന് കൃത്യമായ അവസരങ്ങൾ നൽകണമെന്നും സൈമൺ ഡോൾ പറയുന്നു.

അവസരം കിട്ടിയപ്പോഴോക്കെ മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് സഞ്ജുവെന്നും ഇനിയും മികച്ച പ്രകടനങ്ങൾ ഇന്ത്യക്ക് വേണ്ടി നടത്താൻ കെല്പുള്ള താരമാണ് സഞ്ജു സാംസൺ എന്നും സൈമൺ ഡോൾ അഭിപ്രായപെട്ടു. അതിനാൽ തന്നെ അടുത്ത ലോകകപ്പിൽ ബി സി സി ഐ യുടെ പദ്ധതിയിൽ സഞ്ജുവിനെ ഉൾപെടുത്തണമെന്ന് ബി സി സി ഐ ക്കെതിരെ ശക്തമായ രീതിയിൽ തന്നെ സൈമൺ ഡോൾ വിമർശനം ഉന്നയിച്ചു.

എയും ബിയും ഒന്നുമില്ല, ഒരൊറ്റ ടീം; മറ്റൊരു ടീമിനും സ്വപ്‍നം കാണാൻ പോലും പറ്റാത്ത റെക്കോർഡുമായി ബ്രസീൽ

അടുത്ത ലോകകപ്പ് മുതൽ സമനില ഉണ്ടാവില്ല; സുപ്രധാന മാറ്റങ്ങൾക്കൊരുങ്ങി ഫിഫ