in , , , ,

LOVELOVE CryCry

സഞ്ജു കളിക്കും; പക്ഷെ ഇന്നല്ല; രോഹിതിന്റെ പ്ലാൻ വേറെയാണ്

കഴിഞ്ഞ ദിവസം സഞ്ജു പരിശീലന വേളയിൽ കൂടുതൽ സമയം ചിലവഴിച്ചിരുന്നു. മണിക്കൂറൂകളോളം ബാറ്റിംഗ് പരിശീലനം നടത്തിയ അദ്ദേഹത്തിന് പരിശീലകൻ രാഹുൽ ദ്രാവിഡ് ചില നിർദേശങ്ങൾ കൂടി നൽകിയിട്ടുണ്ട്.

സൂപ്പർ ഏട്ടിലെ രണ്ടാം മത്സരത്തിന് ഇന്ന് ഇന്ത്യ ഇറങ്ങുകയാണ്. അയൽക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി എട്ടിന് ആന്റിഗയിലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ സജീവമാണ്. മധ്യനിരയിലെ ശിവം ദുബെയുടെ മോശം ഫോമാണ് ഈ ചോദ്യത്തിന് കാരണം.

ALSO READ: സഞ്ജുവിന് പുതിയ എതിരാളി; വിക്കറ്റ് കീപ്പർ റോളിലേക്ക് ബിസിസിഐയുടെ പ്രിയപുത്രനെത്തുന്നു

എന്നാൽ ഇന്നത്തെ മത്സരത്തിൽ ടീമിൽ മാറ്റം വരുത്താനുള്ള സാദ്ധ്യതകൾ കാണുന്നില്ല. എങ്കിലും സഞ്ജുവിന് ലോകകപ്പ് കളിക്കാനുള്ള ഭാഗ്യമുണ്ടാവും.കഴിഞ്ഞ മത്സരത്തിലെ ടീം കോമ്പിനേഷൻ തന്നെയായിരിക്കും ഇന്നും ഇന്ത്യ പരീക്ഷിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് സൂപ്പർ എട്ടിലേക്ക് എത്തിയപ്പോൾ ഇന്ത്യ ആകെ വരുത്തിയ മാറ്റം സിറാജിന് പകരം കുൽദീപ് യാദവ് വന്നു എന്ന് മാത്രമാണ്. അത് സ്പിന്നിന് പിന്തുണയുള്ള പിച്ച് ആയത് കൊണ്ടാണ്.

ALSO READ: ഋതുരാജ് നായകൻ; 3 താരങ്ങൾക്ക് അരങ്ങേറ്റം; 2 പേർ തിരിച്ചെത്തും; സിംബാവെ പര്യടനത്തിന്റെ സ്‌ക്വാഡിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

സ്ലോ പിച്ചുകളിൽ സ്പിന്നർമാർക്കുള്ള ആനുകൂല്യം കാരണമാണ് കുൽദീപ് യാദവ് ആദ്യ ഇലവനിൽ എത്തിയത്. അല്ലാത്ത പക്ഷം വിജയത്തോടെ മുന്നേറുന്ന ടീമിൽ മാറ്റം കൊണ്ട് വരാൻ രോഹിതും രാഹുൽ ദ്രാവിഡും ഉദ്ദേശിക്കുന്നില്ല. എന്നാൽ ഇന്നത്തെ മത്സരത്തിൽ ബംഗ്ളദേശിനെ പരാജയപ്പെടുത്തിയാൽ ഇന്ത്യയുടെ സൂപ്പർ എട്ട് പ്രവേശനം എളുപ്പമാവും. അതിനാൽ ഇന്നത്തെ മത്സരത്തിൽ പരീക്ഷണം ഉണ്ടായേക്കില്ല.

ALSO READ: ഗംഭീറിന്റെ പ്ലാനിൽ സഞ്ജുവിന് ഇടംലഭിക്കുമോ? പരിശോധിക്കാം…

എന്നാൽ സൂപ്പർ എട്ട് ഉറപ്പിച്ചാൽ ഓസ്‌ട്രേലിയ്ക്കെതിരായ മത്സരത്തിൽ ദുബെയ്ക്ക് പകരം സഞ്ജുവിന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. കാരണം.കഴിഞ്ഞ ദിവസം സഞ്ജു പരിശീലന വേളയിൽ കൂടുതൽ സമയം ചിലവഴിച്ചിരുന്നു. മണിക്കൂറൂകളോളം ബാറ്റിംഗ് പരിശീലനം നടത്തിയ അദ്ദേഹത്തിന് പരിശീലകൻ രാഹുൽ ദ്രാവിഡ് ചില നിർദേശങ്ങൾ കൂടി നൽകിയിട്ടുണ്ട്.

ALSO READ: ഇന്ത്യയിൽ കോപ്പയില്ല; പക്ഷെ ബ്രസീലിൽ ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേക്ഷണം വിറ്റഴിഞ്ഞു

സഞ്ജു, ദ്രാവിഡിന്റെയും രോഹിതിന്റെയും പരിഗണയിലുണ്ടെങ്കിലും വിന്നിങ് സ്ട്രൈക്ക് തുടരുന്ന ടീമിൽ പരീക്ഷണത്തിന് ഇവർ മുതിരില്ല. എന്നാൽ ഇന്ന് വിജയിച്ചാൽ ഓസ്‌ട്രേലിയ്ക്കെതിരായ മത്സരത്തിൽ സഞ്ജുവിന് പരീക്ഷണാടിസ്ഥാനത്തിൽ ഇടം ലഭിക്കും. അവിടുത്തെ പ്രകടനം അനുസരിച്ചായിരിക്കും പിന്നീടുള്ള സഞ്ജുവിന്റെ ഭാവി.

ALSO READ: ഒരേ പന്തിൽ രണ്ട് തവണ ഔട്ടായി; എന്നിട്ടും ബാറ്ററെ തിരിച്ച് വിളിച്ച് അമ്പയർ; കാരണം അപൂർവ നിയമം

സഞ്ജു ഇൻ;സഞ്ജുവിന് ആദ്യമായി ലോകകപ്പിൽ കളിക്കാൻ അവസരമൊരുങ്ങുന്നു:റിപ്പോർട്ട് പുറത്ത്

3 ട്രാൻസ്ഫർ നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്; എല്ലാം അനുകൂലം