മലയാളി താരം സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് നായകസ്ഥാനം എത്രമാത്രം സുരക്ഷിതമാണ് എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. കാരണം നിലവിൽ ദേശീയ തലത്തിൽ സഞ്ജുവിനേക്കാൾ ഉയരത്തിൽ രണ്ട് രാജസ്ഥാൻ താരങ്ങൾ വളർന്ന് വരുന്നത് തന്നെയാണ് ഈ ചോദ്യത്തിനുള്ള അടിസ്ഥാനം.
ALSO READ: ഗംഭീറിന്റെ പുതിയ നിലപാട്; ബുംറ അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് തിരിച്ചടിയാവും
സഞ്ജുവിന് പകരം ജോസ് ബട്ട്ലർ മികച്ച ഓപ്‌ഷനായിരുന്നു എന്ന ചില അഭിപ്രായങ്ങൾ നേരത്തെ ഉയർന്നിരുന്നെങ്കിലും ഒരു വിദേശ താരത്തെ നായകനാക്കേണ്ടതില്ല എന്ന നിലപാട് രാജസ്ഥാൻ സ്വീകരിച്ചത് കൊണ്ട് നായകസ്ഥാനം സഞ്ജുവിന് സുരക്ഷതനായി. എന്നാൽ ഇനിയുള്ള കാര്യം അത്ര എളുപ്പമല്ല. കാരണം രാജസ്ഥാൻ റോയൽസിൽ തന്നെ സഞ്ജുവിന്റെ നായകസ്ഥനത്തേക്ക് രണ്ട് പ്രധാന ഓപ്‌ഷനുകൾ വളർന്ന് വരികയാണ്.
ALSO READ: യുവതാരത്തെ അവഗണിച്ച് ബിസിസിഐ; കടുത്ത പ്രതിഷേധവുമായി ആരാധകർ
ദേശീയ ടീമിൽ സഞ്ജുസീനിയറാണെങ്കിലും സഞ്ജുവിന് ഇത് വരെ ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമാവാൻ കഴിഞിട്ടില്ല. എന്നാൽ രാജസ്ഥാൻ റോയൽസിന്റെ താരമായ യശ്വസി ജയ്‌സ്വാൾ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ടി20യിലും ടെസ്റ്റിലും ഓപ്പണിങ് പൊസിഷനിൽ ഇതിനോടകം സ്ഥിരസാന്നിധ്യമായ ജയ്‌സ്വാൾ രോഹിത് ശർമ്മയ്ക്ക് ശേഷം ഏകദിനത്തിലും ഓപ്പണിങ് സ്ഥാനം ഭദ്രമാക്കും.
ALSO READ: ഐപിഎൽ ടീം സ്വന്തമാക്കാൻ അദാനിയും; സ്വന്തമാക്കുക മുൻ ചാമ്പ്യന്മാരെ
മറ്റൊരാൾ റിയാൻ പരാഗാണ്. സിംബാവെ പര്യടനത്തിലൂടെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ജയ്‌സ്വാൾ ശ്രീലങ്കയ്ക്കതിരായ ഏകദിനപരമ്പരയിലും ടീമിൽ ഇടംനേടിയിട്ടുണ്ട്. ബൗളിംഗ് ചെയ്യാനുള്ള പരാഗിന്റെ കഴിവ് ഗൗതം ഗംഭീറിന്റെ ലിസ്റ്റിൽ പരാഗിനെ ഫേവറേറ്റാക്കുന്നുണ്ട്. ഭാവിയിൽ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാവാൻ കെൽപ്പുള്ള താരം കൂടിയാണ് പരാഗ്.
ALSO READ: ഗംഭീർ ഒതുക്കി; സൂപ്പർ താരം ഇനി ഇന്ത്യൻ വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്നും പുറത്ത്
ഈ സാഹചര്യത്തിൽ ഭാവിയിൽ സഞ്ജുവിന്റെ രാജസ്ഥാൻ നായകസ്ഥാനവും ചോദ്യംചെയ്യപ്പെട്ടേക്കാം. ഇവർക്ക് മുകളിൽ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാവാൻ സഞ്ജുവിന് കഴിഞ്ഞില്ല എങ്കിൽ ദേശീയ ടീമിലെ സ്ഥിരം ഫിഗറുകളിലേക്ക് റോയൽസ് മാനേജ്‌മെന്റ് പോവാനുള്ള സാദ്ധ്യതകൾ ഏറെയാണ്.
ALSO READ: രോഹിത് അകത്ത്, പാണ്ട്യ പുറത്ത്; കൊടൂര ട്വിസ്റ്റിന് മുംബൈ ഇന്ത്യൻസ്