in , , ,

LOVELOVE

സഞ്ജുവിന്റെ കഴിവ് പാഴാക്കി കളയുന്നു; ചർച്ചയായി ഗംഭീറിന്റെ വാക്കുകൾ

ഗംഭീർ പരിശീലകനായാൽ മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമോ എന്നുളതാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. എന്നാൽ ഗംഭീറിന്റെ കീഴിൽ സഞ്ജുവിന് പ്രതീക്ഷിക്കാൻ വകയുണ്ട് എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഇന്ത്യയുടെ അടുത്ത പരിശീലകൻ ഗൗതം ഗംഭീർ ആവുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഗംഭീർ പരിശീലകനായി എത്തിയാൽ ടീം ഇന്ത്യയിൽ അടിമുടി മാറ്റമുണ്ടാവുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് ബാറ്റിംഗ് ഓർഡറിൽ ഗംഭീർ വലിയ സ്വാധീനം ചെലുത്തും. കൂടാതെ വൈറ്റ് ബോൾ ക്രിക്കറ്റിനും റെഡ് ബോൾ ക്രിക്കറ്റിനുമായി രണ്ട് വ്യത്യസ്‌ത ടീമുകളെയായിരിക്കും ഗംഭീർ ഒരുക്കുക എന്നാണ് റിപോർട്ടുകൾ.

ALSO READ: ഒരേ പന്തിൽ രണ്ട് തവണ ഔട്ടായി; എന്നിട്ടും ബാറ്ററെ തിരിച്ച് വിളിച്ച് അമ്പയർ; കാരണം അപൂർവ നിയമം

ഗംഭീർ പരിശീലകനായാൽ മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമോ എന്നുളതാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. എന്നാൽ ഗംഭീറിന്റെ കീഴിൽ സഞ്ജുവിന് പ്രതീക്ഷിക്കാൻ വകയുണ്ട് എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ALSO READ: രക്ഷകൻ ഈസ് ബാക്ക്; നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ താരം ഇന്ത്യൻ ടീമിലേക്ക്

ഇക്കഴിഞ്ഞ ഐപിഎല്ലിൽ മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. ഈ ഐപിഎൽ വേളയിൽ സഞ്ജുവിന്റെ പ്രകടനത്തെ പറ്റി ഗംഭീർ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. സഞ്ജുവിന്റെ പ്രകടനത്തെക്കാൾ ഗംഭീർ പറഞ്ഞത് സഞ്ജുവിന് ലഭിക്കാതെ പോകുന്ന പിന്തുണയെ പറ്റിയാണ്.

ALSO READ: അവൻ മികച്ച പ്രതിഭ; പരിശീലകനാകും മുമ്പേ യുവതാരത്തെ വാഴ്ത്തി ഗംഭീർ

കരിയറിന്റെ തുടക്കത്തിൽ രോഹിത്തിനും കൊഹ്‌ലിക്കും ലഭിച്ച പിന്തുണ സഞ്ജുവിനും ലഭിക്കേണ്ടതുണ്ട്. സാനു ഇന്ത്യയ്ക്കായി കളിച്ചില്ലെങ്കിൽ അത് സഞ്ജുവിന്റെ നഷ്ടമല്ല, ഇന്ത്യയുടെ നഷ്ടമാണെന്നും ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററായി മാറാൻ കഴിവുള്ള താരത്തിന്റെ കഴിവ് പാഴാക്കി കളയുകയാണെന്നുമായിരുന്നു ഗംഭീറിന്റെ വാക്കുകൾ. ക്രിക്കറ്റ് ഫീവറിന് നൽകിയ അഭിമുഖത്തിലാണ് അന്ന് ഗംഭീർ ഇക്കാര്യം പറഞ്ഞത്.

ALSO READ: സഞ്ജുവിന് പുതിയൊരു ടീം കൂടി; രാജസ്ഥാന് പുറമെ മറ്റൊരു ഫ്രാഞ്ചസിക്ക് വേണ്ടി കളിക്കാനൊരുങ്ങി താരം

ഗംഭീറിന്റെ ഈ വാക്കുകൾ പരിശോധിക്കുമ്പോൾ അദ്ദേഹം പരിശീലകനായാൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. അതല്ല, ഗംഭീറിന് കീഴിലും സഞ്ജുവിന് അവസരം ലഭിച്ചില്ല എങ്കിൽ ഗംഭീർ സഞ്ജുവിനെ പറ്റി നടത്തിയ പ്രസ്താവന കേവലം ശ്രദ്ധയാകർഷിക്കാൻ മാത്രമുള്ളതാണെന്ന് ഉറപ്പിക്കാം.

സഞ്ജു ടീമിൽ; സിംബാവെയെക്കതിരായുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു; 4 പുതുമുഖങ്ങൾ

ഇജ്ജാതി ഫ്രീ കിക്ക് ഗോൾ; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് നേടിയ തകർപ്പൻ ഗോൾ കണ്ടോ..  വീഡിയോ കാണാം…