in , ,

LOVELOVE

സ്വന്തമായി ടീമിനെ വാങ്ങാൻ സഞ്ജു ;അതും കേരളത്തിലെ ഒരു ഫ്രാഞ്ചസി

കേരള ലീഗിന്റെ പ്രഥമ സീസണിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാകും വേദിയാകുക. ദിവസവും രണ്ട് മല്‍സരങ്ങള്‍ വീതം നടക്കും. രണ്ടാം മല്‍സരം രാത്രി 7ന് ആകും ആരംഭിക്കുക.

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസൺ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ്.20ട്വന്റി ലോക്കകപ്പ് അടക്കം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ സഞ്ജു മലയാളിയുടെ അഭിമാന താരമാണ്.

ഇപ്പോൾ സഞ്ജു സാംസണ്‍ ഒരു ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ടീമിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഐപിഎല്‍ മാതൃകയിലുള്ള ഫ്രാഞ്ചൈസി ലീഗിലാണ് സഞ്ജു ഉടമ ആകുന്നത്. തിരുവനന്തപുരം ആസ്ഥാനമായ ഫ്രാഞ്ചൈസിയെ സ്വന്തമാക്കാനാണ് നീക്കം.

നിലവിൽ ഐപിഎൽ മാതൃകയിൽ വരുന്ന ലീഗിന്റെ ബ്രാൻഡ് അംബാസിഡർആയി സൂപ്പർ താരം മോഹൻലാലിനെ പ്രഖ്യാഭിച്ചിരുന്നത്.കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ടീമുകൾ കളിക്കും.

വിന്‍ഡീസില്‍ വേരുകളുള്ള മലയാളി വ്യവസായിയും വിന്‍ഡീസ് കോച്ച് ഡാരെന്‍ സമിയും ഫ്രാഞ്ചൈസി ഉടമസ്ഥതയില്‍ ഒപ്പമുണ്ടാകും. ലോകകപ്പിനിടെ വിന്‍ഡീസില്‍ വച്ച് പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. ഈ മാസം അവസാനത്തോടെ ടീം ലേലം കൊച്ചിയിലോ തിരുവനന്തപുരത്തോ നടന്നേക്കും.

കേരള ലീഗിന്റെ പ്രഥമ സീസണിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാകും വേദിയാകുക. ദിവസവും രണ്ട് മല്‍സരങ്ങള്‍ വീതം നടക്കും. രണ്ടാം മല്‍സരം രാത്രി 7ന് ആകും ആരംഭിക്കുക.

തുടക്കം ശുഭകരമല്ല; 4 ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഡ്യുറൻഡ് കപ്പ് സംശയത്തിൽ

കിടിലൻ ഫോറിൻ സൈനിങ്ങിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്??മാർകസിന്റെ റിപ്പോർട്ട്‌ പുറത്തുവന്നു…