in

LOVELOVE

ഏതു ഒരു ക്ലബും മാതൃകയാക്കേണ്ടേ ചെകുത്താന്മാരുട മറ്റൊരു പദ്ധതി; ‘Santa’s red helpers appeal’

ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബുകളിൽ ഒന്നാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്. എന്നും വളരെ മികച്ച രീതിയിൽ സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്ന ക്ലബ്‌ കൂടിയാണ് യുണൈറ്റഡ്. ‘Santas red helpers appeal’ എന്നാ പദ്ധതിയെ പറ്റി നമുക്ക് കൂടുതൽ അറിയാം

‘Santa’s red helpers appeal മാഞ്ചേസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ മികച്ച പദ്ധതികളിൽ ഒന്നു.കഴിഞ്ഞ ക്രിസ്മസിലാണ് ഈ പദ്ധതി ആരംഭിച്ചതു.ഈ പദ്ധതി വഴി ഈ വർഷം യൂ. കെ യിൽ ഏറ്റവും ഉയർന്ന ഫുഡ്‌ ചാരിറ്റി പ്രവർത്തകരായ ഫെയർഷെയർ ജി എം ന്ന് ഈ പദ്ധതി വഴി 10000 യൂറോ സംഭാവന ചെയ്യാൻ ക്ലബിൻ സാധിച്ചു.

ഈ പൈസ 40000 ത്തോളപേർക്കും ഭക്ഷണം ലഭിക്കാൻ ഇടയാക്കും.15,500 ത്തോളം കുടംബങ്ങൾക്കും ഏകദേശം 265 ത്തോളം സംഘടനകൾക്കും ഇത് സഹായകരമാകും.ക്രിസ്മസിന് യൂ കെ യിലെ കുട്ടികൾക്ക് ഭക്ഷണം എത്തിക്കാൻ ഈ സംഭാവനകൾ തങ്ങളെ വളരെ അധികം സഹായിച്ചുവെന്ന് ഗ്രേറ്റർ മഞ്ചേസ്റ്ററിൽ ഫെയർഷെയറിന്റെ ഹെഡ് ഓഫ് ഡെവലപ്പമെന്റായ മിറാണ്ട കൗനഗ് പ്രതികരിച്ചു.

യുണൈറ്റഡ് ആരാധകരും സ്റ്റാഫും പിന്നെ പ്രാദേശിക ആരാധകരുടെ കൂട്ടായ്മകളായ മാഞ്ചേസ്റ്റർ യുണൈറ്റഡ് സപ്പോർട്ടേഴ്‌സ് ട്രസ്റ്റ്‌,ദി റെഡ് ആർമി മാഞ്ചേസ്റ്റർ യുണൈറ്റഡ് വുമൺ സപ്പോർട്ടേഴ്‌സ് ക്ലബ്‌ എന്നിവരും ഈ പുണ്യപ്രവൃത്തിയിൽ പങ്കാളികളായി.

ഗ്രേറ്റർ മാഞ്ചേസ്റ്ററിനോട് അടുത്ത് കിടക്കുന്ന ആരാധക കൂട്ടായ്മകളായ MUST,TRA MUWSC യും ചേർന്നു മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ താരങ്ങൾ ഒപ്പ് വെച്ച സാധനങൾ വിറ്റ് കിട്ടിയ പൈസ ഈ പദ്ധതിയിലേക്ക് നൽകി.

പോർച്ചുഗീസ്, പ്രീമിയർ ലീഗ് താരങ്ങളുടെ ആധിപത്യം; 2021 വർഷത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച അഞ്ച് താരങ്ങൾ ഇവരാണ്

ഹൈദരാബാദിനെതിരായ മത്സരത്തിൽ അവന്റെ ഫോം ബ്ലാസ്റ്റേഴ്സിന് വളരെ നിർണായകമാണ്…