in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കിടിലൻ ട്രാൻസ്ഫർ നീക്കം?; സന്തോഷ്‌ ട്രോഫി നേടിയ താരം വരുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു മിനി കേരള ബ്ലാസ്റ്റേഴ്‌സെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ക്ലബ്ബാണ് ഐഎസ്എല്ലിലേക്ക് പുതിയതായി വന്ന റൗണ്ട്ഗ്ലാസ്‌ പഞ്ചാബ് എഫ്സി. കാരണം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുമാണ് പഞ്ചാബ് നിരവധി താരങ്ങളെ കൊണ്ടുവന്നിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു മിനി കേരള ബ്ലാസ്റ്റേഴ്‌സെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ക്ലബ്ബാണ് ഐഎസ്എല്ലിലേക്ക് പുതിയതായി വന്ന റൗണ്ട്ഗ്ലാസ്‌ പഞ്ചാബ് എഫ്സി. കാരണം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുമാണ് പഞ്ചാബ് നിരവധി താരങ്ങളെ കൊണ്ടുവന്നിരിക്കുന്നത്.

അതോടെ ഒട്ടേറെ മലയാളി താരങ്ങളെയും പഞ്ചാബ് കൂടാരത്തിലെത്തിച്ചിട്ടുണ്ട്. ക്ലബ്ബ് ഐഎസ്എലിലേക്ക് പ്രമോഷൻ ലഭിച്ചതോടെ റൗണ്ട്ഗ്ലാസ് പഞ്ചാബ് എന്ന പേരിൽ നിന്നും പഞ്ചാബ് എഫ്സിയിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞദിവസം പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിൽ നിന്നും മലയാളി താരം തേജസ് കൃഷ്ണയെ സ്വന്തമാക്കിയിരുന്നു. 2026 വരെ നീളുന്ന മൂന്നുവർഷ കരാറിലാണ് താരം പഞ്ചാബിലെത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും താരത്തിന് ബ്ലാസ്റ്റേഴ്സിന് മെയിൻ ടീമിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ലായിരുന്നു.

എന്നാൽ പഞ്ചാബ് എഫ്സിയിലൂടെ തന്റെ സീനിയർ കരിയറും ഐഎസ്എൽ അരങ്ങേറ്റവും നടത്താൻ ഒരുങ്ങുകയാണ് തേജസ് കൃഷ്ണ. പഞ്ചാബിൽ ചേർന്നതിന് ശേഷം “എന്നെ വിശ്വസിച്ചത്തിലും എന്നിൽ വിശ്വാസമർപ്പിച്ചതിലും പഞ്ചാബ് അധികൃതരോട് ഞാൻ നന്ദി പറയുന്നു എന്നും ഈ വിശ്വാസം ഞാൻ എന്നും നിലനിർത്തുമെന്നും” താരം പറഞ്ഞിരുന്നു.

https://youtu.be/bKrxqSZCKlw

എന്തിരുന്നാലും വരാൻ പോകുന്ന സീസണിൽ പഞ്ചാബ് എഫ്സിയുടെ പ്രതിരോധ നിര കട്ടയാക്കാൻ ഈ യുവതാരത്തിനെ കൊണ്ട് കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് എഫ്സിയുടെ മാനേജ്‍മെന്റുള്ളത്. ആരാധകരെല്ലാം ആയൊരു നിമിഷത്തിനായി കാത്തിരിക്കുകയാണ്.

അക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് ഇത്തവണയും പണി കിട്ടും

ഒഫീഷ്യൽ പ്രഖ്യാപനം വന്നു; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം പുതിയ ക്ലബ്ബിൽ?…