in ,

സതീഷ് കുമാർ യാദവിന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചു, ആരാധകർ ആവേശത്തിൽ

Satish Yadav [TOI]

ഒറ്റദിവസംകൊണ്ട് നിരാശയുടെ പടുകുഴിയിലേക്ക് വീണുപോയ ഇന്ത്യൻ ബോക്സിങ് ആരാധകരെ വീണ്ടും പ്രതീക്ഷയോടെ വിഹായസ്സിലേക്ക് നയിച്ചുകൊണ്ട് ഇടിക്കൂട്ടിലെ ഇന്ത്യൻ പ്രതീക്ഷയുടെ ദന്തഗോപുരമായ സതീഷ് കുമാർ യാദവിന് മെഡൽ പോരാട്ടത്തിന് ഇറങ്ങാൻ ഉള്ള മെഡിക്കൽ അനുമതി ലഭിച്ചു.

താരത്തിന് പരിക്കേറ്റതുമൂലം ഫിറ്റ്നസ് ഇല്ലാത്തവരുടെ ഇഞ്ചുറി പട്ടികയിൽ താരത്തിനെ ഉൾപ്പെടുത്തിയിരിക്കുകയായിരുന്നു. ഫിറ്റ്നസ് ഇല്ലാത്ത താരങ്ങളെ ഒളിമ്പിക് മത്സരത്തിൽ പങ്കെടുപ്പിക്കാൻ അനുമതി ഇല്ല എന്ന ചട്ടം നിലനിൽക്കുന്നത് കൊണ്ട് മെഡൽ പോരാട്ടത്തിൽ പങ്കെടുക്കുവാൻ കഴിയില്ലെന്ന് ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു.

SatishKumar Boxing
Satish Kumar Yadav [Sportskreeda]

ഇന്ത്യൻ ഒളിമ്പിക് അധികൃതരുടെ പിടിപ്പുകേട് കൊണ്ട് തന്നെ മെഡൽ പ്രതീക്ഷ അസ്തമിച്ചു പോകുമെന്ന ആശങ്ക ഏതാനും മണിക്കൂറുകൾ മുമ്പ് വരെ നില നിന്നിരുന്നു. മെഡിക്കൽ ഫിറ്റ്നസ് ഇല്ലെന്ന് ഫൈനൽ റിപ്പോർട്ട് വന്നാൽ അദേഹത്തിന് മെഡൽ പോരാട്ടത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ ശ്രവിച്ചത്.

സതീഷിനെ പോലെയുള്ള താരങ്ങൾക്ക് ആദ്യം പരിക്കുകൾ പറ്റിയപ്പോൾ ശരിയായ സമയത്ത് അവരെ അറ്റൻഡ് ചെയ്യാൻ ഇന്ത്യയുടെ ബോക്സിങ് ടീമിൽ ടീം ഡോക്ടർ ഇല്ലായിരുന്നു.. അതിനെപ്പറ്റി ആവേശം ക്ലബ്ബിൽ നേരത്തെ തന്നെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ സതീഷ് യാദവിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ
വിധി വഴിമാറുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്കു മുമ്പ് ഫിറ്റ്നസ് പരിശോധനയ്ക്കുശേഷം ആയിരുന്നു ഇഞ്ചുറി ലിസ്റ്റിൽ നിന്നും താരത്തിന്റെ പേര് മാറ്റിയത്. ഇതോടെ താരത്തിന് മത്സരിക്കാൻ കഴിയും എന്ന് ഉറപ്പായി എന്ന മെഡിക്കൽ ക്ലിയറൻസ് ലഭിച്ചു.

ഡോർട്ട്മുണ്ടിൽ സാഞ്ചോയോട് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പകരക്കാരൻ പടയോട്ടം തുടങ്ങുന്നു

മുഖത്ത് പതിനാല് തുന്നലുകളുമായി പിന്മാറാതെ പൊരുതി വീണ യാദവ് ഭാരതത്തിന്റെ വീര പുത്രൻ