ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചതിന് പിന്നാലെ വമ്പൻ തുക മുടക്കി സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് യൂറോപ്യൻ ട്രാൻസ്ഫർ വിപണിക്ക് വലിയ ഭീഷണിയാണ് സൗദി ഉയർത്തിയത്. യൂറോപ്പിൽ കളിക്കുന്നതിനേക്കാൾ ഇരട്ടി പ്രതിഫലമാണ് സൗദി ക്ലബ്ബുകൾ താരങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ പലരും സൗദിയെ തിരഞ്ഞെടുക്കുന്നു. എന്നാൽ സൗദി ഇത് വരെ നൽകിയതൊന്നുമല്ല ഓഫർ. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓഫർ ഇനി വരാനിരിക്കുന്നതേയുള്ളൂ..
സ്പാനിഷ് മാധ്യമമായ ഫുട്മെർക്കാട്ടോയുടെ മാധ്യമ പ്രവർത്തകൻ സാന്റി ഔനയുടെ റിപ്പോർട്ട് പ്രകാരം ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓഫറുമായി സൗദി റയൽ മാഡ്രിഡ് മാത്രം വിനിഷ്യസിനെ സമീപിച്ചു എന്നാണ്.ഉയർന്ന പ്രതിഫലം കൂടാതെ മറ്റ് നിരവധി സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് സൗദിയുടെ ഓഫർ.
സൗദി വിനിഷ്യസിന് പിന്നാലെ കൂടിയിട്ട് നാളുകൾ കുറെയായി. സൗദി ഓഫർ വന്നതിന് പിന്നാലെ വിനീഷ്യസ് റയലുമായി പുതിയ കരാർ ഒപ്പിടുന്നതിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തിരുന്നു. അതായത് താരത്തിന് സൗദി ഓഫറിനോട് താൽപര്യമുണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് ചില ട്വിസ്റ്റുകൾ നടന്നത് സൗദിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
സൗദി ഓഫർ നിലനിൽക്കുന്ന സമയത്താണ് ബാലൻ ഡി ഓർ വിനിഷ്യസിന് നൽകാത്തതിൽ റയൽ താരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതും ബാലൻ ഡി ഓർ ചടങ്ങ് ബഹിഷ്കരിക്കുന്നതും. ഇത് വിനിഷ്യസിനെ റയൽ വിടുന്നതിനെ കുറിച്ച് കൺഫ്യൂഷ്യൻ ഉണ്ടാക്കി.
ബാലൻ ഡി ഓർ നിഷേധിച്ച സമയത്ത് തന്നെ പിന്തുണച്ച ക്ലബ്ബിനെ സ്വീകരിക്കണോ അതോ, വമ്പൻ പ്രതിഫലവുമായി മുന്നിലെത്തിയ സൗദി തിരഞ്ഞെടുക്കണോ എന്നത് താരം തിരുമാനിക്കേണ്ടതുണ്ട്.