മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽക്കോ ഷട്ടോരി സൗദി പ്രൊ ലീഗ് ക്ലബ് അൽ ഇത്തിഫാഖ് ടെക്‌നിക്കൽ ഡയറക്ടറാണ് എന്ന കാര്യം നമ്മളിൽ പലർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്ന മറ്റൊരു പരിശീലകനെ കൂടി സൗദി പ്രൊ ലീഗ് ക്ലബ് റാഞ്ചിയിരിക്കുകയാണ്.
ALSO READ: ഹൈദരാബാദ് ഐഎസ്എല്ലിനുമുണ്ടാവില്ല? പകരം ആര് വരും? സാദ്ധ്യതകൾ ഇങ്ങനെ…
കേരളാ ബ്ലാസ്റ്റേഴ്സിന്റെ കോച്ചിങ് സ്റ്റാഫിലെ അംഗവും യുവേഫ ബി കാറ്റഗറി ലൈസൻസ് ഉടമയുമായ റാഫൽ ക്വീസിയനെയാണ് സൗദി പ്രൊ ലീഗ് ക്ലബ് റാഞ്ചിയിറക്കുന്നത്. പ്രൊ ലീഗ് ക്ലബ് അൽ ക്വാദിസിയയാണ് ക്വീസിയനെ തങ്ങളുടെ ഭാഗമാക്കിയത്.
ALSO READ: പരിക്ക്; ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ രണ്ട് താരങ്ങൾ പരിക്കിന്റെ പിടിയിൽ
അൽ ക്വാദിസിയയുടെ യൂത്ത് ടീമിന്റെ ഗോൾകീപ്പർ കോച്ചായാണ് ക്വീസിയനെ നിയമിച്ചിരിക്കുന്നത്.2022 ലാണ് ക്വീസിയൻ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുന്നത്. പ്രധാനമായും കേരളാ ബ്ലാസ്റ്റേഴ്‌സ് അണ്ടർ 21, കേരളാ ബ്ലാസ്റ്റേഴ്‌സ് റിസേർവ് എന്നിവയുടെ ഗോൾകീപ്പിംഗ് കോച്ചായിരുന്ന അദ്ദേഹം.
ALSO READ: അവസരങ്ങൾ കുറയാൻ സാധ്യത; മുന്നേറ്റനിരയിലെ യുവതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചേക്കും
2022-23 സീസണ് മുന്നോടിയായി സ്ലേവൻ പ്രോഗോവെക്കി ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിങ് പരിശീലകനായി എത്തുന്നതിന് മുമ്പ് ഒരുമാസക്കാലം ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന്റെയും താൽകാലിക ഗോൾകീപ്പിംഗ് പരിശീലകനായിരുന്നു അദ്ദേഹം.
ALSO READ: സ്വന്തമായൊരു സ്റ്റേഡിയം; ആരാധകരുടെ പ്രതീക്ഷ നിലനിർത്തി ബ്ലാസ്റ്റേഴ്‌സ്
പ്രധാനമായും അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ടീമുകളിലാണ് പ്രധാനമായും പ്രവർത്തിച്ചത്. സച്ചിൻ സുരേഷിനെ വളർത്തിയെടുത്ത പരിശീലകൻ കൂടിയാണ് ക്വീസിയൻ. 2024 ജൂൺ 30 വരെ അദ്ദേഹം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിംഗ് പരിശീലകനായിരുന്നു.