in ,

LOVELOVE OMGOMG

സൗദി കിരീടം കൈവിടാൻ തയ്യാറല്ല, ക്രിസ്റ്റ്യാനോ ഗോളിൽ അൽ നസ്ർ മുന്നോട്ട്?

സൗദി പ്രോ ലീഗ് കിരീടം നേടാമെന്ന മോഹങ്ങൾക്ക് പുതുജീവൻ നൽകികൊണ്ട് ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ തന്റെ ക്ലബ്ബിനെ മുന്നോട്ട് നയിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ.

സൗദി പ്രോ ലീഗ് കിരീടം നേടാമെന്ന മോഹങ്ങൾക്ക് പുതുജീവൻ നൽകികൊണ്ട് ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ തന്റെ ക്ലബ്ബിനെ മുന്നോട്ട് നയിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ.

സൗദി പ്രോ ലീഗിൽ നടന്ന മത്സരത്തിൽ അൽ ശബാബിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുന്ന വിജയഗോളിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത അൽ നസ്ർ പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

ഒന്നാം സ്ഥാനത്ത് മൂന്നു പോയന്റ് മാത്രം ലീഡോടെ മുന്നേറുന്ന അൽ ഇതിഹാദ് ലീഗിലെ മത്സരത്തിൽ 9-മിനിറ്റിൽ റോമറിഞ്ഞോ നേടുന്ന ഗോളിൽ അൽ ബാതിനെ തോൽപ്പിച്ചിരുന്നു. അൽ ഇതിഹാദ് ഒരു മത്സരം തോൽക്കുകയാണെങ്കിൽ അൽ നസ്റിന് കിരീടം നേടാനുള്ള സാധ്യതകൾ വർദ്ദികും.

അതേസമയം അൽ ശബാബിനെതിരെ വിജയം ലക്ഷ്യമാക്കി കളി തുടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിനെതിരെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ സ്കോർ ചെയ്തുകൊണ്ട് അൽ ശബാബ് ലീഡ് നേടിയെങ്കിലും പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച അൽ നസ്ർ വിജയം നേടി.

59-മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നസ്റിന്റെ വിജയഗോൾ നേടുന്നത്. സൗദി പ്രോ ലീഗ് അവസാനിക്കാൻ ഇനി രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ കിരീടപോരാട്ടം മുറുകുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ സൈനിങ് ഇതായിരിക്കും??

ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ കലിയൂഷ്നി മറ്റൊരു ഐഎസ്എൽ ക്ലബ്ബിലേക്ക്?