ലയണൽ മെസ്സി പടി ഇറങ്ങിയതിനു ശേഷം ബാഴ്സലോണ ആരാധകർ മെസ്സിയുടെ പിൻഗാമിയായി കണ്ടെത്തിയ താരമായിരുന്നു അൻസു ഫാതി. പരിക്ക് കാരണം അവസാന കുറേ കാലമായി കഷ്ടപ്പെടുന്ന ബാഴ്സലോണ യുവതാരം ഉടൻ തിരികെയെത്തും. ഏപ്രിൽ 20ന് നടക്കുന്ന കാദിസിന് എതിരായ മത്സരത്തിൽ ആകും അൻസു തിരിച്ചെത്തുക.
കോപ ഡെൽ റേയിൽ അത്ലറ്റിക് ബിൽബാവോക്ക് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു അൻസുവിന് അവസാനം പരിക്കേറ്റത്. മൂന്ന് മാസത്തോളം പരിക്ക് കാരണം പുറത്ത് ഇരുന്ന് കഴിഞ്ഞ് വന്ന് ഒരൊറ്റ ആഴ്ച കൊണ്ട് അൻസു വീണ്ടും പരിക്കേറ്റ് പുറത്ത് പോവുക ആയിരുന്നു.
കഴിഞ്ഞ സീസൺ മുഴുവൻ പരിക്കേറ്റ് പുറത്തായിരുന്ന അൻസുവിനെ ഈ സീസണിലും പരിക്ക് ബുദ്ധിമുട്ടിക്കുക ആണ്. കഴിഞ്ഞ സീസണിലെ പരിക്ക് മാറാൻ നാലു ശസ്ത്രക്രിയകൾക്ക് താരം വിധേയനായിരുന്നു. അൻസുവിന്റെ തിരിച്ചുവരവ് വളരെ കരുതലോടെ കൈകാര്യം ചെയ്യാനാണ് ടീം ആലോചിക്കുന്നത്.