in ,

CryCry LOVELOVE AngryAngry OMGOMG LOLLOL

“മെസ്സിയെ എടുത്തത് PSG-യുടെ തെറ്റ്” കാരണം വ്യക്തമാക്കി മുൻ PSG താരം…

PSG-ക്ക് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള ധാരാളം അഭിപ്രായങ്ങൾ പലരും പറയുന്നുണ്ട്. മുൻ PSG താരം ജെറോം റോത്തൻ തന്റെ “ റോത്തൻ സെൻഫ്ലാം ” എന്ന പരിപാടിയിൽ ഇത് ചർച്ച ചെയ്തു. ബാഴ്‌സലോണ വിട്ട ലയണൽ മെസ്സിയെ ടീമിലെത്തിച്ചത് ഫ്രഞ്ച് ഭീമൻമാരായ PSG-യുടെ മികച്ച പദ്ധതിയായിരുന്നില്ലെന്ന് റോത്തൻ പറഞ്ഞു.

Messi Disappointed

യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 2-1ന് പാരീസ് സെന്റ് ജെർമെയ്ൻ തോറ്റതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് PSG-ക്കെതിരെ ഉയരുന്നത്. ഇതോടെ ഗ്രൂപ്പ് എ യിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് PSG. പ്രത്യേകിച്ച് മെസ്സി -നെയ്മർ -എംബാപ്പെ എന്നിവരുള്ള മുന്നേറ്റനിരയെ തന്നെയാണ് പ്രധാനമായും വിമർശനങ്ങൾ വേട്ടയാടുന്നത്.

PSG-ക്ക് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള ധാരാളം അഭിപ്രായങ്ങൾ പലരും പറയുന്നുണ്ട്. മുൻ PSG താരം ജെറോം റോത്തൻ തന്റെ “ റോത്തൻ സെൻഫ്ലാം ” എന്ന പരിപാടിയിൽ ഇത് ചർച്ച ചെയ്തു. ബാഴ്‌സലോണ വിട്ട ലയണൽ മെസ്സിയെ ടീമിലെത്തിച്ചത് ഫ്രഞ്ച് ഭീമൻമാരായ PSG-യുടെ മികച്ച പദ്ധതിയായിരുന്നില്ലെന്ന് റോത്തൻ പറഞ്ഞു.

Messi Disappointed

“PSG ടീമിൽ മെസ്സിയുള്ളത് ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ലയണൽ മെസ്സിയെ എടുക്കുമ്പോൾ, ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു, സീസണിന്റെ തുടക്കം മുതൽ കാണാൻ ആഗ്രഹിക്കുന്ന വ്യക്തികത നേട്ടങ്ങൾ. ലിയോ മെസ്സി തന്റെ ടീമംഗങ്ങളെ മെച്ചപ്പെടുത്തുന്നുണ്ട്. നിങ്ങൾ എന്നോട് മെസ്സി ഇപ്പോഴും പൊളിക്കുന്നുണ്ട് എന്നത് പറയുന്നത് നിർത്തണം. നിങ്ങൾക്ക് സമയമില്ല! നമ്മൾ ഡിസംബർ മാസത്തിൽ എത്തുന്നു.”

“ടീമിൽ മികച്ച പ്രകടനം നടത്താൻ ലയണൽ മെസ്സിയെ സഹായിക്കുന്ന കളിക്കാർ അദ്ദേഹത്തിന് ചുറ്റും ഇല്ല. ചുറ്റുമുള്ള കളിക്കാരുമായി പൊരുത്തപ്പെടാത്ത ഒരു തെറ്റായ താളമാണ് മെസ്സി സജ്ജമാക്കുന്നത്.

മെസ്സിയുടെ ദിശയിൽ, മെസ്സിയുടെ വേഗതയിൽ, മെസ്സിയെ തിളങ്ങാൻ അനുവദിക്കുന്ന കളിക്കാർ പാരിസിൽ ഉണ്ടായിരിക്കണമെന്നത് പാരീസിലെ നേതൃത്വം മനസ്സിലാക്കിയില്ല.” – എന്നാണ് ജെറോം റോതേൻ പറഞ്ഞത്.

വിൻസി ബെരറ്റോ കൊമ്പൻമാർക്ക് മുതൽകൂട്ടാവും; പക്ഷെ താരത്തിൻറെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്ന ചില ആശങ്കകൾ കൂടിയുണ്ട്

ഇന്ത്യൻ പെൺപുലികളുടെ നെഞ്ചിൽ കാനറികളുടെ ആറാട്ട്, തോൽവിയിലും ഇന്ത്യക്ക് അഭിമാനിക്കാൻ വകയുണ്ട്….