in

അഫ്രീദിയും മറ്റുള്ളവരും ചേർന്നുതന്നെ ചതിച്ചതാണെന്ന് യൂനിസ് ഖാൻ

പാകിസ്ഥാൻ ക്രിക്കറ്റ് ജന്മംനൽകിയ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്നു യൂനിസ് ഖാൻ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ https://aaveshamclub.com/senior-playyrs-led-revolt-againstyounis-khan/

പാകിസ്ഥാൻ ക്രിക്കറ്റ് ജന്മംനൽകിയ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്നു യൂനിസ് ഖാൻ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടക്കുമ്പോൾ ഇന്ത്യൻ ആരാധകർ ഏറ്റവും ഭയപ്പാടോടെ നോക്കിക്കൊണ്ടിരുന്ന താരങ്ങളിൽ ഒരാളായിരുന്നു യൂനിസ് ഖാൻ. നായകനായും പാക്കിസ്ഥാന് വേണ്ടി അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.

മുൻ നിരയെ എങ്ങനെയൊക്കെ എറിഞ്ഞിട്ടാലും മുൻ നിലയിൽ നിന്നും മധ്യനിരയിൽ പാറപോലെ ഉറച്ചു നിന്ന് പാകിസ്ഥാന് ഒരു ഭേദപ്പെട്ട സ്കോർ ഏതുവിധേനയും നേടിക്കൊടുക്കുമായിരുന്നു യൂനിസ്ഖാൻ

ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സമ്പൂർണ വിജയം ഉണ്ടെങ്കിലും ഏകദിന മത്സരങ്ങളുടെ കാര്യം വരുമ്പോൾ ഇന്ത്യ പാകിസ്ഥാന് പിന്നിലായി പോയതിന്റെ പ്രധാന കാരണക്കാരിൽ ഒരാളും യൂനിസ് ആയിരുന്നു.

അദ്ദേഹം പാകിസ്ഥാൻ ടീമിന്റെ നായകനായിരുന്ന സമയത്ത് 2009ൽ യൂനിസിനെനെതിരെ ടീമിൽ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിന്റെ പേരിലായിരുന്നു അദ്ദേഹത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കിയത്. പതിയെ അദ്ദേഹം ടീമിൽ നിന്നും പുറത്തായി.

തനിക്കെതിരായ ആഭ്യന്തര കലാപത്തിന് ചുക്കാൻ പിടിച്ചത് അഫ്രീദി ആയിരുന്നുവെന്നും അഫ്രീദിയും, അഫ്രീദിയെ പോലുള്ള സീനിയർ താരങ്ങളും ചേർന്ന്ക്യാപ്റ്റൻ സ്ഥാനത്തിനുവേണ്ടി തനിക്കെതിരെ കലാപം പടച്ചു വിടുകയായിരുന്നു എന്നും അതുവഴി തന്നെ പുറത്താക്കുകയായിരുന്നു ചെയ്തതെന്നും യൂനിസ് പറഞ്ഞു .

സാഞ്ചോയുടെ ട്രാൻസ്ഫറിനെപ്പറ്റി അശ്ലീലം കലർന്ന പ്രതികരണവുമായി ഹലാണ്ടിന്റെ പിതാവ്

എതിരാളികളുടെ മനസ്സിൽ കനൽ കോരിയിട്ട്, ക്രൊയേഷ്യൻ മണ്ണിൽ നിന്നും ATK ഒരു ചെകുത്താനെ കൊണ്ടുവരുന്നു