in

OMGOMG CryCry LOVELOVE

സെപ്റ്റംബർ 15 നുള്ളിൽ ഇലക്ഷന് നടത്തുക, അല്ലെങ്കിൽ വിലക്ക് നേരിടാൻ തയ്യാറായി കൊള്ളുക, എഐഐഎഫിന് ഫിഫയുടെ അന്ത്യശാസനം..

എന്നാൽ സെപ്റ്റംബർ 15 ന്ന് മുന്നേ ഇലക്ഷന് നടത്തിയില്ലെങ്കിൽ ഇന്ത്യക്ക് വിലക്ക് നേരിടേണ്ടി വരും.അങ്ങനെയെങ്കിൽ ഇന്ത്യക്ക് ഫിഫയുടെ അനുമതിയുള്ള ഒരു ടൂർണമെന്റിൽ പോലും കളിക്കാൻ സാധിക്കില്ല. ഏഷ്യൻ കപ്പ്‌ യോഗ്യതയും നഷ്ടപെടും.

സെപ്റ്റംബർ 15 നുള്ളിൽ ഇലക്ഷന് നടത്തി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരെഞ്ഞെടുക്കുക.ഇതിന് പറ്റിയില്ലെങ്കിൽ വിലക്ക് നേരിടാൻ തയ്യാറായി കൊള്ളുക. എഐഐഎഫിന് ഫിഫ അന്ത്യശാസനം നൽകി.

ഇന്നലെയാണ് ഫിഫയുടെയും എഫ്‌സിയുടെയും അംഗങ്ങൾ അടങ്ങുന്ന ഏഴു അംഗ സംഘം ഇന്ത്യയിലെത്തിയത്.കഴിഞ്ഞ മാസം സുപ്രീം കോടതി കാലാവധി കഴിഞ്ഞ എഐഐഎഫ് പ്രസിഡന്റായിരുന്ന പ്രഫുൽ പട്ടേലിനെയും സംഘത്തെയും പിരിച്ചു വിട്ടിരുന്നു. ഈ വിധി പരിശോധിക്കാനാണ് ഈ സംഘമെത്തിയത്.

“ഫിഫ/എഎഫ്‌സി സദ്ഭരണ തത്വങ്ങൾക്കനുസൃതമായി എഐഎഫ്‌എഫ് ചട്ടങ്ങൾ അംഗീകരിക്കുക. അടുത്ത എഐഎഫ്‌എഫ് നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കോൺഗ്രസ് എത്രയും പെട്ടെന്ന് നടത്തുക എന്നതാണ് അടുത്ത ഘട്ടങ്ങൾ എന്ന് യോഗങ്ങൾ നിഗമനം ചെയ്തു.ഫിഫ എഫ്‌സി സംഘം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ സൂചിപ്പിക്കുന്നത്.

“എല്ലാവരും ഒരേ ദിശയിലേക്കാണ് നോക്കുന്നത്..അതിനാൽ ഞങ്ങൾ ഒരു കാലതാമസവും കാണുന്നില്ല,” മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. “സംസ്ഥാന അസോസിയേഷനുകളും ഒരുമിച്ചാണ്. അവർ ഇന്ന് സിഒഎയെ കാണുകയും ഭരണഘടന സുപ്രിം കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പ് വീണ്ടും യോഗം ചേരാൻ തീരുമാനിക്കുകയും ചെയ്തു. ആശങ്കപ്പെടേണ്ട കാര്യമില്ല.”

എന്നാൽ സെപ്റ്റംബർ 15 ന്ന് മുന്നേ ഇലക്ഷന് നടത്തിയില്ലെങ്കിൽ ഇന്ത്യക്ക് വിലക്ക് നേരിടേണ്ടി വരും.അങ്ങനെയെങ്കിൽ ഇന്ത്യക്ക് ഫിഫയുടെ അനുമതിയുള്ള ഒരു ടൂർണമെന്റിൽ പോലും കളിക്കാൻ സാധിക്കില്ല. ഏഷ്യൻ കപ്പ്‌ യോഗ്യതയും നഷ്ടപെടും.

2025 വരെ ഐ എസ് എല്ലിൽ തരംതാഴ്ത്തൽ ഉണ്ടാകില്ല..

റൊണാൾഡോ യുണൈറ്റഡ് വിട്ടേക്കും..