in

LOVELOVE

സെർജിയോ അഗ്യുറോ തിരകെയെത്തുന്നു…

എനിക്ക് ദേശീയ ടീമിനെ സഹായിക്കാൻ കഴിയുന്ന ഒരിടം കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു.എന്നാൽ എനിക്ക് ഇപ്പോൾ എന്നെത്തന്നെ ആസ്വദിക്കാനും വിശ്രമിക്കാനും എനിക്ക് കഴിയാത്ത കാര്യങ്ങൾ ചെയ്യാനും കൂടുതൽ സമയം കണ്ടെത്തണം എന്നും അഗ്യൂറോ കൂട്ടിച്ചേർത്തു.

അർജന്റീനയുടെ സൂപ്പർ താരം സെർജിയോ അഗ്യുറോ തിരകെയെത്തുന്നു. ലോകകപ്പിനുള്ള അർജന്റീന ടീമിന്റെ ബാക്ക് റൂം സ്റ്റാഫിൽ ഒരാളായി അദ്ദേഹം തിരകെയെത്തുമെന്ന് ഈ എസ് പി എൻ പുറത്തു വിട്ട റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ബാർസക്ക് വേണ്ടി കളിച്ചുകൊണ്ടിരുന്നപ്പോൾ ഹൃദയ സംബദ്ധമായ രോഗം ബാധിച്ച അദ്ദേഹം കളിക്കളത്തിൽ നിന്ന് പിൻവാങ്ങിയിരിന്നു. പിന്നീട് ആറു ആഴ്ചകൾക്ക് ശേഷം എല്ലാവേരയും ഞെട്ടിച്ചു കൊണ്ട് അഗ്യൂറോ ഫുട്ബോളിൽ നിന്ന് വിടചൊല്ലിയിരുന്നു .

“കളിക്കാർക്കൊപ്പം സമയം ചിലവഴിക്കുക എന്നതാണ് എന്റെ ഉദ്ദേശം. ഞാൻ ടീമിനൊപ്പം ഉണ്ടാകും, അവരുമായി ഞാൻ നന്നായി ഇടപഴകും. അവരുമായി അടുത്തിടപഴകാനും ആസ്വദിക്കാനും വിശ്രമിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

എനിക്ക് ദേശീയ ടീമിനെ സഹായിക്കാൻ കഴിയുന്ന ഒരിടം കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു.എന്നാൽ എനിക്ക് ഇപ്പോൾ എന്നെത്തന്നെ ആസ്വദിക്കാനും വിശ്രമിക്കാനും എനിക്ക് കഴിയാത്ത കാര്യങ്ങൾ ചെയ്യാനും കൂടുതൽ സമയം കണ്ടെത്തണം എന്നും അഗ്യൂറോ കൂട്ടിച്ചേർത്തു.

നിലവിൽ 28 മൽസരങ്ങളുടെ അപരാചിത കുതിപ് തുടരുന്ന അർജന്റീന നേരത്തെ തന്നെ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒരു മത്സരം പോലും തോൽക്കാതെ യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു.അഗ്യുറോ ഏതു റോളിലാണ് സൈഡ് ബെഞ്ചിൽ കാണുകയെന്ന് ഇതു വരെയും വ്യക്തമായിട്ടില്ല.

ബ്രസീലിയൻ സൂപ്പർ താരം അമേരിക്കയിലേക്ക്…

രസകരമായ മുഖമൂടി അണിഞ്ഞു ഹോർമിപാം പരിശീലനത്തിനെത്തി,ഹോർമിയെയും മുഖമൂടിയെയും പറ്റി ഇവാൻ മനസ്സ് തുറക്കുന്നു…