സെർജിയോ റാമോസിനെ വീണ്ടും റയൽ മാഡ്രിഡ് സ്വന്തക്കാൻ ശ്രമിക്കുന്നതായി റിപോർട്ടുകൾ. നിലവിൽ ഫ്രീ ഏജന്റായ താരത്തെ സ്വന്തമാക്കാൻ റയൽ നീക്കം നടത്തുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഡിഫൻസിൽ വലിയ പരിക്കുകളുള്ള റയൽ ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പുള്ള അടിയന്തിര സൈനിങ്ങായാണ് റാമോസിനെ പരിഗണിക്കുന്നത്.
എഡർ മിലിറ്റവോ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് റയൽ അടിയന്തര സൈനിങ്ങായി റാമോസിനെ പരിഗണിക്കുന്നത്. പഴയ തട്ടകത്തിലേക്കുള്ള ഓഫർ റാമോസ് നിരസിക്കില്ലെന്നാണ് കരുതുന്നത്.
കഴിഞ്ഞ സീസണിൽ ലാലിഗ ക്ലബ് സെവിയ്യയ്ക്ക് വേണ്ടി കളിച്ച താരം പിന്നീട് മറ്റൊരു ക്ലബുമായും കരാറിൽ ഏർപ്പെട്ടിരുന്നില്ല. സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നും ഓഫർ വന്നെങ്കിലും താരം സ്വീകരിച്ചില്ല. എന്നാൽ താരത്തിനായി റയൽ സമീപിക്കുന്നതോടെ താരം വീണ്ടും സാന്റിയാഗോ ബെർണാബ്യുവിൽ എത്തും.
2005 മുതൽ 2021 16 വർഷം റയലിൽ കളിച്ച താരമാണ് റാമോസ്. അതിനാൽ റാമോസിന്റെ വരവ് ആരാധകരെ ത്രസിപ്പിക്കും.