in , ,

എംഎൽഎസ്സുമല്ല, സൗദിയുമല്ല; റാമോസ് പുതിയ ക്ലബ്ബിലേക്ക്

21 ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ സെർജിയോ റാമോസ് നിലവിൽ ഫ്രീ ഏജന്റാണ്. 2023-24 സീസണിൽ സ്പാനിഷ് ക്ലബ് സെവിയ്യയ്ക്ക് വേണ്ടിയാണ് താരം അവസാനമായി കളിച്ചത്. തുടർന്ന് സൗദിയിൽ നിന്നടക്കം താരത്തിന് ഓഫർ ലഭിച്ചെങ്കിലും താരം തിരസ്കരിക്കുകയായിരുന്നു. എന്നാലിപ്പോൾ താരം നിലവിൽ മറ്റൊരു ക്ലബ്ബുമായി ചർച്ചകൾ നടത്തുകയാണ്.

അർജന്റീനൻ ക്ലബ് ബൊക്ക ജൂനിയേഴ്‌സുമായാണ് താരം ചർച്ച നടത്തുന്നതെന്നാണ് റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ റിലീവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻ അർജന്റീനൻ താരം ജുവാൻ റോമൻ റിക്വൽമിയാണ് നിലവിൽ ബൊക്ക ജൂനിയേഴ്സിന്റെ പ്രസിഡണ്ട്. റിക്വൽമിയുമായി താരം ചർച്ച നടത്തി വരികയാണ്.

നിലവിൽ ചർച്ചകൾ പുരോയാഗതിയിലാണെന്നും താരം ബൊക്ക ജൂനിയേഴ്സ് തിരഞ്ഞെടുക്കാനുള്ള സാധ്യതകളുമുണ്ടെന്നാണ് റിപ്പോർട്ട്.മുൻ അർജന്റീനൻ ഗോൾ കീപ്പർ സെർജിയോ റോമെറോ, മാർക്കസ് റോഹോ എന്നിവർ പന്ത് തട്ടുന്ന ക്ലബാണ് ബൊക്ക ജൂനിയേഴ്സ്.

നീണ്ട 16 വർഷക്കാലം റയൽ മാഡ്രിഡിനായി കളിച്ച താരമാണ് റാമോസ്. പിന്നീട് പിഎസ്ജിക്കായും സെവിയ്യയ്ക്കായും താരം കളിച്ചു.

സ്പാനിഷ് ദേശീയ ടീമിനായി നിരവധി മത്സരങ്ങൾ കളിച്ച റാമോസ്. ലോകകപ്പ്, യൂറോ കപ്പ്, ചാമ്പ്യൻസ് ലീഗ് തുടങ്ങിയ മേജർ കിരീടങ്ങളും താരം നേടിയിട്ടുണ്ട്.

മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്‌സ്; സൂപ്പർ താരം തിരിച്ചത്തും; സാധ്യത ഇലവൻ ഇപ്രകാരം

പഴയ കണക്കുകൾ വീട്ടാൻ ബോംബെ തട്ടകത്തിൽ ആശാനും സംഘവും🔥 ലൈവ് കാണാൻ വഴിയിതാ..