in

ലയണൽ മെസ്സിയെ പറ്റി ആർക്കുമറിയാത്ത ഏഴ് കൗതുക രഹസ്യങ്ങൾ

Messi/Barcelona/Twitter/Khel Now

ലോക ഫുട്ബോളിലെ ഇതിഹാസതാരം ആണ് ലയണൽ മെസ്സി. അദ്ദേഹത്തിനെ പറ്റി ഒട്ടുമിക്ക എല്ലാ വിവരങ്ങളും ലോകമെമ്പാടുമുള്ള എല്ലാ മെസ്സി ആരാധകർക്കും അറിയാം. എന്നാൽ അധികമാർക്കും അറിയാത്ത ലയണൽ മെസ്സിയുടെ ജീവിതത്തിലെ ഏഴു സംഭവവികാസങ്ങളെക്കുറിച്ച് ആണ് ഈ ആർട്ടിക്കിൾ.

ഗോളിന് വഴിയൊരുക്കുന്നതു പോലെതന്നെ ഗോളടിച്ചു കൂട്ടുന്നതും ലയണൽ മെസ്സിക്ക് ഒരു ഹരമാണ്. കരിയറിൽ ഇതുവരെ 54 ഹാട്രിക് ഗോൾ അദ്ദേഹം അടിച്ചിട്ടുണ്ട്. അതായത് ആക്ടീവ് ഫുട്ബോൾ താരങ്ങളിൽ ഹാട്രിക് എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ലയണൽ മെസ്സി. അദ്ദേഹത്തിനു മുന്നിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമേയുള്ളൂ. അദ്ദേഹത്തിൻറെ ആദ്യ ഹാട്രിക്ക് തന്നെ ഒരു എൽക്ലാസിക്കോ മത്സരത്തിലായിരുന്നു മെസ്സിക്ക് 19 വയസ്സുള്ളപ്പോൾ ആയിരുന്നു അത്.

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള ലയണൽ മെസ്സിയുടെ ആദ്യ കരാർ ഒപ്പിട്ടത് ഒരു സാനിറ്ററി പേപ്പറിൽ ആയിരുന്നു മെസ്സിക്ക് 12 വയസ്സുള്ളപ്പോൾ ബാഴ്‌സലോണ സ്കൗട്ട് ആയിരുന്ന ചാൾസ് റിക്‌സാച്ച് ആയിരുന്നു ലയണൽ മെസ്സിയുടെ കരാർ ഒപ്പിട്ടത്.

Messi/Barcelona/Twitter/Khel Now

ലയണൽ മെസ്സിയുടെ അന്തരാഷ്ട്ര ഫുട്ബോളിലെ അരങ്ങേറ്റ മത്സരത്തിൽ കളത്തിലിറങ്ങി 47 സെക്കൻഡിന് ശേഷം അദ്ദേഹം ചുവപ്പുകാർഡ് കണ്ട് പുറത്തേക്ക് പോയി. 2005 ഓഗസ്റ്റ് 17ന് ഹങ്കറിക്ക് എതിരെയുള്ള സൗഹൃദമത്സരത്തിൽ ആയിരുന്നു അത്.

ഓരോ തവണയും ഗോളുകൾ നേടിയ ശേഷം കൈകൾ മുകളിലേക്കുയർത്തി ലയണൽ മെസ്സി ഗോൾ നേട്ടം ആഘോഷിക്കുന്നത് അദ്ദേഹത്തിൻറെ മുത്തശ്ശിയോടു ആദരസൂചകമായാണ്. ബാല്യത്തിൽ തന്നെ അദ്ദേഹത്തിനെ വിട്ടുപിരിഞ്ഞ മുത്തശ്ശിക്കും മെസ്സിയോട് വളരെ സ്നേഹമായിരുന്നു മെസ്സിക്ക് തിരിച്ചുമതുപോലെ ആയിരുന്നു.

2.7 ബില്യൺ പൗണ്ടിന്റെ കൂറ്റൻ കരാറിൽ ബാഴ്സലോണയുടെ പ്രശ്നങ്ങൾ അവസാനിച്ചു, രജിസ്ട്രേഷൻ നടപടികളുമായി ഇനി ക്ലബ്ബിന് മുന്നോട്ടു പോകാം

ബാഴ്‍സലോണയിലേക്ക് തിരികെയെത്തുമ്പോൾ മെസ്സിയെ കാത്തിരിക്കുന്നത് ഒരു പറ്റം റെക്കോഡുകൾ

ലയണൽ മെസ്സിയുടെ പ്രൈവറ്റ് ജെറ്റിന്റെ ഓരോ സ്റ്റെപ്പുകളും പേര് അദ്ദേഹത്തിൻറെ ഭാര്യയുടെയും മക്കളുടെയും പേരുകളാണ്.

കോപ്പ അമേരിക്ക കിരീടം നേടുന്നതിനു മുൻപ് തന്നെ ലയണൽ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്ബോൾ കിരീടം ഉണ്ടായിരുന്നു. 2008ലെ ബീജിംഗ് ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ അർജൻറീനയുടെ ടീമിൻറെ ഭാഗമായിരുന്നു ലയണൽ മെസ്സി.

എല്ലാവർക്കും അറിയുന്നതു പോലെതന്നെ ലയണൽ മെസ്സിയുടെ പതിനൊന്നാം വയസ്സിൽ അദ്ദേഹത്തിന് ഇനി ഫുട്ബോൾ കളിക്കാൻ കഴിയില്ല എന്ന് അദ്ദേഹത്തിനെ ചികിത്സിച്ച ഡോക്ടർമാർ വിധിയെഴുതിയത് ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും മെസ്സിയെ ചികിത്സിക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നുവെങ്കിലും പന്ത്രണ്ടാം വയസ്സിൽ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ അദ്ദേഹവുമായി കരാറിലേർപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിൻറെ ചികിത്സാചെലവുകൾ സ്പാനിഷ് ക്ലബ് ഏറ്റെടുക്കുകയായിരുന്നു

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ ഫേസ് ഫാക്ടറി

പ്രീ സീസണിൽ ബാഴ്സലോണയ്ക്ക് ആദ്യത്തെ പരാജയം