in

നിലവിലെ ബാഴ്‌സ ഏറെ കാലത്തിനിടെയുള്ള ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്ന് സെവിയ്യ പരിശീലകൻ…

“ഈയിടെയായി ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള മത്സരങ്ങളാണ് ഉണ്ടായിരുന്നത്, ഇപ്പോഴിതാ വളരെയധികം ഇമ്പ്രൂവ് ആയിട്ടുള്ള ബുദ്ധിമുട്ടേറിയ ഒരു എതിരാളി ഞങ്ങളെ കാത്തിരിക്കുന്നു, ഏറെ കാലത്തിനിടെയുള്ള ഏറ്റവും മികച്ച ബാഴ്സ ടീമാണ് അവർ, മറ്റു ടീമുകളിൽ അപൂർവമായി കാണുന്ന മികച്ച യുവതാരങ്ങൾ ബാഴ്സയിലുണ്ട്, കൂടാതെ ഡെംബെലെ കൂടി ടീമിനൊപ്പം തിരിച്ചെത്തിയിട്ടുണ്ട്,”

ലയണൽ മെസ്സി ക്ലബ്ബ് വിട്ടതിനു ശേഷം സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വളരെ മോശം ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്, ഏറെ വർഷങ്ങൾക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ്‌ സ്റ്റേജിൽ നിന്ന് പുറത്തായ ബാഴ്സക്ക് ഇപ്പോൾ യൂറോപ്പ ലീഗിലാണ് സ്ഥാനം.

എന്നാൽ ബാഴ്സലോണയുമായുള്ള ലീഗ് മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ബാഴ്സലോണ ടീമിനെ പ്രശംസിച്ചിരിക്കുകയാണ് സെവിയ്യ പരിശീലകനായ ലോപ്ട്യൂഗി, ഒപ്പം ബാഴ്സ പരിശീലകൻ സാവി ഹെർണാണ്ടസിനെയും ബാഴ്സയുടെ യുവതാരങ്ങളെയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്.

“ഈയിടെയായി ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള മത്സരങ്ങളാണ് ഉണ്ടായിരുന്നത്, ഇപ്പോഴിതാ വളരെയധികം ഇമ്പ്രൂവ് ആയിട്ടുള്ള ബുദ്ധിമുട്ടേറിയ ഒരു എതിരാളി ഞങ്ങളെ കാത്തിരിക്കുന്നു, ഏറെ കാലത്തിനിടെയുള്ള ഏറ്റവും മികച്ച ബാഴ്സ ടീമാണ് അവർ, മറ്റു ടീമുകളിൽ അപൂർവമായി കാണുന്ന മികച്ച യുവതാരങ്ങൾ ബാഴ്സയിലുണ്ട്, കൂടാതെ ഡെംബെലെ കൂടി ടീമിനൊപ്പം തിരിച്ചെത്തിയിട്ടുണ്ട്,”

“ഞങ്ങൾ വളരെയധികം ശക്തമായ ബാഴ്സലോണയെയാണ് പ്രതീക്ഷിക്കുന്നത്, സാവി തന്റെ ടീമിന് ആവശ്യമായതെല്ലാം നൽകുന്നുണ്ട്, എൽഷെക്കെതിരെയുള്ള മത്സരത്തിൽ ബാഴ്സക്ക് തന്നെയായിരുന്നു ആധിപത്യം, പല കാര്യങ്ങളിലും മികച്ച ടീമാണ് ബാഴ്സ, അവർക്ക് വ്യക്തമായ ആശയങ്ങളുണ്ട്, ” – എന്നാണ് സെവിയ്യ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ 18 മത്സരങ്ങളിൽ നിന്ന് 43 പോയന്റുള്ള റയൽ മാഡ്രിഡിന് പിന്നിൽ 17 മത്സരങ്ങളിൽ നിന്ന് 37 പോയന്റുമായി രണ്ടാം സ്ഥാനത്താണ് സെവിയ്യ, അതേസമയം 17 മത്സരങ്ങളിൽ നിന്ന് 27 പോയന്റുമായി എട്ടാം സ്ഥാനത്താണ് എഫ്.സി ബാഴ്സലോണ. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 2 മണിക്ക് സെവിയ്യയുടെ മൈതാനത്തു വെച്ചാണ് ബാഴ്സലോണ – സെവിയ്യ മത്സരം അരങ്ങേറുന്നത്.

ഹാലൻഡ് -റയൽ-ബാഴ്‌സ ട്രാൻസ്ഫർ വാർത്തകളിൽ നിലപാട് വ്യക്തമാക്കി ഹാലൻഡിന്റെ ഏജന്റ്…

കൊമ്പന്മാർക്ക് മുന്നിലേക്ക് ഐഎസ്എൽ അധികൃതരുടെ അടുത്ത ടാസ്ക് എത്തി…