in

ജോൺസീനക്ക് ഷീമസിന്റെ ട്രോൾ, മറുപടിയുമായി ആരാധകർ

John-Cena-and-Sheamus
John Cena and Sheamus. (Twitter)

WWE റിങ്ങിലേയും പുറത്തേയും മികച്ച സുഹൃത്തുക്കൾ ആണ് ജോൺസീനയും ഷീമസും. കഴിഞ്ഞ ദിവസം ഒരു ട്വീറ്റിലൂടെ ഷീമസ് ജോൺസീനയെ ട്രോളിയതാണ് പാപ്പരാസികളുടെയും ഡബ്ല്യൂ ഡബ്ല്യൂ ഈ യുടെയും ആരാധകർക്കിടയിലെ പ്രധാന ചർച്ചാ വിഷയം.

റോ സൂപ്പർസ്റ്റാർ ഷീമസ് തന്റെ ഏറ്റവും പുതിയ ട്വീറ്റിൽ ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ജോൺ സെനയെ ട്രോൾ ചെയ്യുകയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും മികച്ച ചാമ്പ്യൻ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തു.

ഷീമസ് ഇടയ്ക്കിടെ രസകരമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. താനും മുൻ അമേരിക്കൻ ചാമ്പ്യൻ ജോൺ സീനയും ഉൾപ്പെടുന്ന ഏറ്റവും പുതിയ ട്വീറ്റിൽ ഷീമസ് ഒരു ത്രോബാക്ക് ഫോട്ടോ പോസ്റ്റ് ചെയ്തു.

മസിലു പെരുപ്പിച്ചു നിൽക്കുന്ന സീനയുടെയും ഷീമസിന്റെയും ചിത്രത്തിന് ഷീമസ് നൽകിയ അടിക്കുറിപ്പ് ആണ് ഏറെ രസകരമായത്. അമേരിക്കയിലെ ഏറ്റവും മഹാനായ ചാമ്പ്യൻനും ജോൺസീനയും എന്നായിരുന്നു ഷീമസിന്റെ അടിക്കുറിപ്പ്.

എന്നാൽ ആരാധകർ അതിന് മറുപടിയുമായി ട്വിറ്ററിൽ നിറഞ്ഞുനിൽക്കുകയാണ്.

ഷീമസിനെക്കാൾ മഹാനായ താരം ജോൻ സീന ആണെന്ന് ആണ് ആരാധകരുടെ വാദം…

വഹാബ് റിയാസ്.

IPL- PSL താരതമ്യവുമായി വഹാബ് റിയാസ്

ഫിഫ ലോകകപ്പിൽ നിന്നും ഉത്തര കൊറിയ പിന്മാറി