in

അമ്പോ! ഇത് നൂറ്റാണ്ടിന്റെ പന്തോ? ക്രിക്കറ്റ്ലോകത്ത് ചർച്ചയായി ഒരു 32 വയസ്സുള്ള ഇന്ത്യക്കാരി… (വീഡിയോ കാണാം)

Shikha Pandey Bowing

Rahul Gr: ക്രിക്കറ്റിൽ എന്ത് മികച്ചത് സംഭവിച്ചാലും അത് ക്രിക്കറ്റ് ആരാധകർ ഏറ്റെടുക്കാർ ആണ് പതിവ്, അത് ഒരു ഇന്ത്യൻ കളിക്കാരി കൂടി ആകുമ്പോൾ അതിന്റെ മാറ്റ് രണ്ട് മടങ്ങ് ആകും,ഇന്ത്യൻ ഫാസ്റ്റ് ബൗളർ ശിഖ പാണ്ഡെയാണ് ഇപ്പോൾ താരം ആയി കൊണ്ടിരിക്കുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഉള്ള രണ്ടാം 20-20 യിൽ ആണ് ശിഖയുടെ കയ്യിൽ നിന്നു ഈ നൂറ്റാണ്ടിന്റെ പന്ത് പിറന്നത്.

രണ്ടാം 20-20യിൽ ആദ്യം ബാറ്റ് ചെയ്യുത ഇന്ത്യ 20 ഓവറിൽ നേടിയത്118 റൺസ്,119 വിജയലക്ഷ്യം ആയി ഇറങ്ങിയ ഓസ്ട്രേലിയക്ക് വിജയം എളുപ്പം ആകും എന്നാണ് ആരാധകർ കരുതിയത്,ആദ്യ ബൗളിൽ തന്നെ ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണർ ഹീലി ബൗണ്ടറി അടിച്ചു,,കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ച ബാറ്റർ ആണ് ഹീലി..

Shikha Pandey Bowing

ഓവറിൽ തന്റെ രണ്ടാം പന്തിൽ ഹീലിയെ ഞെട്ടിച്ചു കൊണ്ട് ശിഖയുടെ മികച്ചൊരു ബൗൾ,ഹീലിക്ക് അത് എങ്ങനെ കളിക്കണം എന്ന് പോലും ആലോചിക്കാൻ ഉള്ള സമയം ഇല്ലായിരുന്നു എന്നതാണ് സത്യം,ഒരു ബാറ്റർക്കും ഈ ബൗൾ കളിക്കൻ പറ്റില്ല എന്നത് തന്നെയാണ് സത്യം.


111കീ. മി വേഗത്തിൽ പിച്ചിന്റെ മധ്യഭാഗത്തും ഓഫ് സ്റ്റുമ്പിന് പുറത്തും പതിച്ച ബൗൾ ഓഫ് സ്റ്റമ്പിന് മുകളിൽ വന്നു കൊള്ളുക ആയിരുന്നു.. ഹീലി ആ ബൗൾ ഓഫ് സ്റ്റമ്പിന് വെളിയിൽ പോകും എന്നാണ് കരുതിയത് പക്ഷെ കണക്കുകൂട്ടൽ എല്ലാം തെറ്റിച്ചു.. ജഫാർ ഇതിനെ നൂറ്റാണ്ടിന്റെ പന്ത് എന്ന് പറഞ്ഞു വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചു..

പക്ഷെ ഓസ്ട്രേലിയൻ വിമൻസ് ടീമിനെ തോൽപ്പിക്കാൻ ഈ പെർഫോമൻസ് മാത്രം മതി ആയിരുന്നില്ല, അവർ 4 വിക്കറ് ബാക്കി നിർത്തി വിജയം കണ്ടു,ഓസ്‌ട്രേലിയക്ക് വേണ്ടി തലിയ 42 റൺസും, മൂണി 35 റൺസും നേടി.ഇന്ത്യക്ക് വേണ്ടി രാജേശ്വരി 3 വിക്കറ്റ് നേടി,3 കളികൾ ഉള്ള പരമ്പര ഇപ്പോൾ 1-0ഓസ്ട്രേലിയ മുൻപിൽ ആണ്,ആദ്യ കളി മഴ കാരണം ഉപേക്ഷിച്ചു,അവസാന കളി ഇന്ന് ഉച്ചക്ക് 1.40 ആണ്..

വീണ്ടും ക്രിസ്റ്റ്യാനോ ഷോ, ഇനി തകർന്ന് വീഴാനുള്ളത് ആ അപൂർവ്വ റെക്കോഡ് കൂടി.

ടിട്വന്റി സ്ക്വാഡ് ഇന്നെത്തും! ഈ മൂന്ന് പേര് പുറത്തു പോയേക്കാം, പകരാക്കാർ ആരൊക്കെ?