in

LOVELOVE OMGOMG CryCry LOLLOL AngryAngry

ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്: ബാഴ്സലോണയിൽ നിന്ന് പടിയിറങ്ങിയിട്ടും 2021ൽ അക്കാര്യത്തിൽ മെസ്സി തന്നെയാണ് ബാഴ്സയിൽ മുന്നിൽ…

കണ്ണീരോടെ കാറ്റലോണിയൻ ക്ലബ്ബിൻറെ പടി ഇറങ്ങിയ അദ്ദേഹം നടന്നുകയറിയത് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് ആണ് അവിടെ തുടക്കത്തിൽ താളം കണ്ടെത്തുവാൻ വിഷമിച്ച ലയണൽ മെസ്സി പിന്നീട് അവിടെ പതിയെ താളം കണ്ടെത്തുവാൻ തുടങ്ങി. നിർണായകമായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ടീമിനുവേണ്ടി എണ്ണംപറഞ്ഞ പ്രകടനങ്ങൾ അദ്ദേഹം പുറത്തെടുത്തു.

Stat of Messi in Barcelona

ജന്മം കൊണ്ടും ദേശീയത കൊണ്ടും ലയണൽ മെസ്സി അർജൻറീന പൗരൻ ആണെങ്കിലും കർമ്മംകൊണ്ടു പ്രവർത്തന നിരത കൊണ്ടും ശരിക്കും കാറ്റലോണിയൻ പൗരനാണെന്ന് പറയുന്നതാകും കൂടുതൽ ശരി. ബാഴ്സലോണ എന്ന കാറ്റലോണിയ ക്ലബ്ബിൻറെ കിരീടം വെക്കാത്ത രാജാവ് മിശിഹാ തന്നെയായിരുന്നു.

എന്നാൽ സ്പാനിഷ് ക്ലബ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് തൻറെ ടീമിനെ സംരക്ഷിക്കുവാൻ അദ്ദേഹത്തിന് ബാഴ്സലോണയുടെ പടിയിറങ്ങുക എന്നതല്ലാതെ മറ്റൊരു മാർഗം ഇല്ലായിരുന്നു. രണ്ടു പതിറ്റാണ്ട് കാലത്തോളം ബാഴ്സലോണ എന്ന സ്പാനിഷ് ക്ലബ്ബിൻറെ ജീവാത്മാവും പരമാത്മാവും ആയിരുന്ന ലയണൽ മെസ്സിക്ക് വളരെ വികാര നിർഭരമായ ഒരു യാത്രയായിരുന്നു അവിടെ നിന്നും ലഭിച്ചത്.

Stat of Messi in Barcelona

കണ്ണീരോടെ കാറ്റലോണിയൻ ക്ലബ്ബിൻറെ പടി ഇറങ്ങിയ അദ്ദേഹം നടന്നുകയറിയത് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് ആണ് അവിടെ തുടക്കത്തിൽ താളം കണ്ടെത്തുവാൻ വിഷമിച്ച ലയണൽ മെസ്സി പിന്നീട് അവിടെ പതിയെ താളം കണ്ടെത്തുവാൻ തുടങ്ങി. നിർണായകമായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ടീമിനുവേണ്ടി എണ്ണംപറഞ്ഞ പ്രകടനങ്ങൾ അദ്ദേഹം പുറത്തെടുത്തു.

അന്താരാഷ്ട്ര കീടങ്ങളിൽ നിന്നും അകന്നു പോയവൻ എന്ന ലയണൽ മെസ്സി ഇത്തവണ ആ ഒരു പേരു ദോഷത്തിൽ നിന്ന് ശാപമോക്ഷവും കിട്ടി, കോപ്പ അമേരിക്ക കിരീടം ചൂടിയ ലയണൽ മെസ്സിക്ക് 2021 ഭാഗ്യവർഷം ആണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 2021 കലണ്ടർ വർഷം അവസാനിക്കുമ്പോൾ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലെ സ്ഥിതിവിവരകണക്കുകൾ എടുത്തു നോക്കുമ്പോൾ ലയണൽ മെസ്സി മറ്റുള്ള താരങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് അദ്ദേഹം നിലവിൽ ടീമിൽ ഇല്ലാതിരുന്നിട്ടുകൂടി.

2021 കലണ്ടർ വർഷത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്തത് ആര് എന്ന ചോദ്യത്തിന് ലയണൽ മെസ്സി എന്ന് തന്നെയാണ് ഉത്തരം. 28 ഗോളുകളാണ് കാറ്റലോണിയ ക്ലബ്ബിനുവേണ്ടി അദ്ദേഹം സ്കോർ ചെയ്തത് രണ്ടാം സ്ഥാനത്തുള്ള അന്തോണിയോ ഗ്രീസ്മാൻ ആകട്ടെ 15 ഗോളുകളും നിലവിൽ ബാഴ്സലോണ താരമായ മെംഫിസിസ് ഡിപെയ്‌ സ്കോർ ചെയ്തത് വെറും എട്ടു ഗോളുകളാണ്. ഈയൊരു കണക്കു മാത്രം സൂചിപ്പിക്കും ലയണൽ മെസ്സി ബാഴ്സലോണയിൽ എത്രമാത്രം കരുത്തനാണ് എന്ന്.

നെയ്മറിന്റെ പരിക്കിന്റെ കാര്യത്തിൽ ഗുരുതരമായ അപ്ഡേറ്റ് വന്നു, നടുക്കം മാറാതെ ബ്രസീൽ ആരാധകർ…

ബ്രസീലിയൻ താരത്തിനു വേണ്ടി ചെൽസി മുന്നോട്ടുവച്ച റെക്കോർഡ് ട്രാൻസ്‌ഫർ ബിഡ് പി എസ് ജി തള്ളിക്കളഞ്ഞു…