in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അയ്യർ ക്യാപ്റ്റൻ; 5 താരങ്ങൾക്ക് അരങ്ങേറ്റം; ഗംഭീറിന്റെ ആദ്യ ചുമതല സിംബാവെയിൽ

രോഹിത്, കോഹ്ലി, പാണ്ട്യ, തുടങ്ങീ ലോകകപ്പിൽ കളിച്ച താരങ്ങളാരും ഈ പര്യടനത്തിൽ ഉണ്ടാവില്ല. അതിനാൽ ഗംഭീറിന്റെ പരീക്ഷണ പരമ്പര കൂടിയാണിത്. രോഹിത്, പാണ്ട്യ എന്നിവരില്ലാത്തതിനാൽ പുതിയ നായകനെയും ഐപിഎല്ലിലെ ടാലന്റുകളെയും ഈ പരമ്പരയിൽ നമ്മുക്ക് കാണാനാവും.

ടീം ഇന്ത്യയുടെ അടുത്ത പരിശീലകനായി ഗൗതം ഗംഭീറിൻെറ പേര് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. ടീമിന്റെ പരിശീലിക്കാനാവാൻ ഗംഭീർ തയാറാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഗംഭീർ അപേക്ഷ നൽകിയാൽ ഗംഭീറിനായിരിക്കും ആദ്യ പരിഗണനയെന്നും ബിസിസിഐയെ ഉദ്ധരിച്ച് റിപോർട്ടുകൾ വന്ന സാഹചര്യത്തിൽ ഗൗതം ഗംഭീർ ടീം ഇന്ത്യയുടെ അടുത്ത പരിശീലകനാവുമെന്ന് ഉറപ്പാണ്.

ഗംഭീർ പരിശീലികനായാൽ ആദ്യ ദൗത്യം സിംബാവെ പര്യടനമാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ബിസിസിഐ ഈ പര്യടനം സംഘടിപ്പിക്കുന്നത്. കൂടാതെ ഐപിഎല്ലും ലോകകപ്പും കഴിഞ്ഞ് മറ്റു താരങ്ങൾക്കുള്ള വിശ്രമസമയം കൂടിയാണിത്. ജൂലായ് ആറിനാണ് ഇന്ത്യയുടെ സിംബാവെ പര്യടനം ആരംഭിക്കുന്നത്. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുണ്ടാവുക.

രോഹിത്, കോഹ്ലി, പാണ്ട്യ, തുടങ്ങീ ലോകകപ്പിൽ കളിച്ച താരങ്ങളാരും ഈ പര്യടനത്തിൽ ഉണ്ടാവില്ല. അതിനാൽ ഗംഭീറിന്റെ പരീക്ഷണ പരമ്പര കൂടിയാണിത്. രോഹിത്, പാണ്ട്യ എന്നിവരില്ലാത്തതിനാൽ പുതിയ നായകനെയും ഐപിഎല്ലിലെ ടാലന്റുകളെയും ഈ പരമ്പരയിൽ നമ്മുക്ക് കാണാനാവും.

ഗംഭീർ വരുന്ന സാഹചര്യത്തിൽ ശ്രേയസ് അയ്യർ ടീമിന്റെ നായകനാവാനാണ് സാധ്യത. കൂടാതെ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ദ്രുവ് ജ്യൂറേൽ, ഹർഷിത് റാണ, നിതീഷ് റെഡ്‌ഡി, റിയാൻ പരാഗ്, അഭിഷേക് ശർമ്മ എന്നിവരും ടീമിൽ ഉൾപ്പെട്ടേക്കും.

നായകനായാൽ അയ്യരിന് ഗോൾഡൻ ചാൻസാണിത്. രോഹിത് നായക സ്ഥാനം ഒഴിയുമ്പോൾ പാണ്ട്യയ്ക്ക് വലിയ വെല്ലുവിളി ഉയർത്താൻ അയ്യരിന് ഇതിലൂടെ സാധിക്കും.

അൽ നസ്റിലേക്ക് വരണം; മിയാമി നോട്ടമിട്ട താരത്തെ ഹൈജാക്ക് ചെയ്ത് റോണോ

ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഉറപ്പിച്ച രണ്ട് വിദേശതാരങ്ങൾ ഇവർ മാത്രമാണ്👀ഇനിയും സൈനിങ് വരാനുണ്ട്🔥