in , ,

ഗില്ലിന് പരിക്ക്, രോഹിത് കുടുംബത്തോടൊപ്പം; ഓസീസിനെതിരായ ഒന്നാം ടെസ്റ്റിൽ വമ്പൻ മാറ്റങ്ങൾ…

ന്യൂസിലൻഡിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ ദയനീയ തോൽവിയിൽ നിന്നും കരകയറാനുള്ള ശ്രമങ്ങളിലാണ് ടീം ഇന്ത്യ. ഇനി ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയെ നേരിടും.

ഈ വരുന്ന നവംബർ 22ന് പെർത്തിൽ വെച്ചാണ് ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ്‌ നടക്കുക. എന്നാൽ ഈയൊരു മത്സരത്തിന് മുന്നോടിയായി ക്യാപ്റ്റൻ രോഹിത് ശർമ്മ ഉണ്ടാക്കില്ലായെന്ന് ഏറെ കുറെ ഉറപ്പായിട്ടുണ്ട്.

രോഹിത്തിനും ഭാര്യക്കും ആൺകുഞ്ഞ് പിറന്ന വിവരം ശനിയാഴ്ചയാണ് പുറത്തുവന്നത്. ടീമിൽനിന്ന് വിട്ടുനിൽക്കുന്ന രോഹിത് കുടുംബത്തോടൊപ്പമാണ്. ഇതോടെ തന്നെ ആദ്യ ടെസ്റ്റിന് രോഹിത് ഉണ്ടാവില്ലായെന്ന് ഏകദേശം ഉറപ്പിക്കാം.

ഇതിനിടയിലാണ് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാനായ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റിരിക്കുന്നത്. ഇതോടെ യശസ്വി ജയ്സ്വാളിനൊപ്പം ആരാക്കും ഓപ്പണിങ്ങിന് ഇറങ്ങുകയെന്ന ആശങ്കയിലാണ് ആരാധകർ.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അഭിമന്യൂ ഈശ്വരൻ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ്. അതോടൊപ്പം രോഹിത്തിന്‍റെ അഭാവത്തിൽ പേസർ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുക.

സഞ്ജു ഇനി ഇന്ത്യയുടെ സ്ഥിരം ഓപ്പണറാവുമോ?? സൂര്യ കുമാർ യാഥവിന്റെ മറുപടി ഇങ്ങനെ..

രഞ്ജി ട്രോഫിയിലെ ഗംഭീര പ്രകടനം, ക്യാപ്റ്റനൊപ്പം ഓസ്ട്രേലിയിലേക്ക് പറക്കാനൊരുങ്ങി ഷമി; വമ്പൻ അപ്ഡേറ്റ് പുറത്ത്…