in

സിറാജ് ആഘോഷിക്കപ്പെടുമ്പോൾ ശ്രീ ഒരു കണ്ണീരോർമ്മയാണ്, അഗ്രെഷൻ ആസ്വദിക്കാൻ നമ്മൾ ഇന്ന് പഠിച്ചിരിക്കുന്നു.

Sreesanth and Siraj

ആവേശം ക്ലബ് സ്പോർട്സ് കമ്മ്യൂണിറ്റിയിൽ അഖിൽ രാജേന്ദ്രക്കുറുപ്പ് എഴുതുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് വളരെ ചെറിയ കാലയളവിൽ ഒരു പരിപൂർണ ടെസ്റ്റ്‌ ക്രിക്കറ്റർ ആയ സിറാജ് ഞാൻ നോക്കി കാണുന്നത് 10 വർഷം മുന്നേ ഉള്ള ശ്രീശാന്ത് ആയിട്ടാണ്.

ഇന്ത്യക്ക് പേസ് ബൗളേഴ്‌സ് ഉണ്ടായിട്ടുണ്ട് സ്വിങ് ബൗളേഴ്‌സ് ഉണ്ടായിട്ടുണ്ട്, അഗ്രസീവ് ബൗളേഴ്‌സ് ഉണ്ടായിട്ടുണ്ട് പക്ഷെ അത് മൂന്നും ഒരേ സമയത്ത് ഒരുമിച്ചു കൈ കാര്യം ചെയ്യുന്ന ബൗളേഴ്‌സ് ശ്രീശാന്ത് എന്ന താരത്തിന് മുൻപോ ശേഷമോ ഉണ്ടായിട്ടില്ല എന്നത് വാസ്തവം ആണ്.

Sreesanth and Siraj

സിറാജ് ഭാഗ്യവാൻ ആണ് തന്റെ കഴിവിന് മുകളിൽ ഏതൊരു കളിക്കാരന് വേണ്ടത് ഒരു സപ്പോർട്ട് ആണ് ഒരു ക്യാപ്റ്റൻ കൈത്താങ് ആണ്. ഇന്നത്തെ സിറാജ് സിറാജ് ആയതിന്റെ 40% പങ്കും ഞാൻ കൊടുക്കുന്നത് വിരാട് കോഹ്ലി തന്നെ ആണ്. പലരും മോശം എന്ന് പറഞ്ഞു കളിയാക്കിയപോലും സിറാജ് കൂടെ തന്നെ പിടിച്ചു നിർത്തി. ഇന്ന് അഗ്രസീവ് ആയ ഒരു ക്യാപ്റ്റൻ ഒപ്പം ടെസ്റ്റ്‌ ക്രിക്കറ്റ്‌ ആസ്വദിക്കുകയാണ് മുഹമ്മദ് സിറാജ് എന്ന ചെറുപ്പക്കാരൻ.

ഇന്നലെ ഇന്ത്യയുടെ വിജയവും സിറാജിന്റെ ആവേശവും കണ്ട് സന്തോഷിച്ചെങ്കിലും ഉള്ളിൽ ഒരു നീറ്റൽ ആയിരുന്നു, ഒരു പക്ഷെ ശ്രീശാന്ത് കളിച്ചിരുന്നത് വിരാട് കോഹ്ലി കാലഘട്ടത്തിൽ ആയിരുന്നെങ്കിൽ എന്ന വെറുതെ ആശിച്ചു പോയിരുന്നു, അദേഹത്തിന്റെ അഗ്രസീവ്നെസ് ഇന്ന് ക്രിക്കറ്റ്‌ ലോകം അഹങ്കാരം എന്ന് പേരിടിലായിരുന്നല്ലോ.

അഗ്രെഷൻ ആസ്വദിക്കാൻ നമ്മൾ ഇന്ന് പഠിച്ചിരിക്കുന്നു

100 സിറാജ് ഒരു ശ്രീശാന്തിന് പകരം ആകില്ലെങ്കിലും സിറാജിനെ ഞാൻ ശ്രീശാന്ത് ആയി സങ്കല്പിക്കുന്നു. കണ്ട് മതി വരുന്നതിനു മുന്നേ എനിക്ക് നഷ്ടമായ നല്ല മുഹൂർത്തങ്ങൾ നാളെ സിറാജിലൂടെ ഞാൻ നോക്കി കാണാൻ ശ്രമിക്കുന്നു അതേ, ഒരിക്കൽ കൂടി. തുടർന്ന് വായിക്കൂ ശ്രീശാന്ത് മലയാളി ഒരിക്കലും മറക്കാൻ പാടില്ലാത്ത പോരാളി

റെയിൽവേ കോളനിയിൽ നിന്നും ലോഡ്സിലെ നായകനിലേക്ക് കണ്ണീരിന്റെ കനൽ താണ്ടിയെത്തിയവൻ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്ത, കേരള ബ്ലാസ്റ്റേഴ്‌സ് ഇനി ടെലിഗ്രാമിലും