in

LOLLOL LOVELOVE AngryAngry OMGOMG CryCry

കളിച്ചത് രണ്ട് മത്സരങ്ങൾ മാത്രം; എന്നിട്ടും ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പുറത്താക്കണമെന്ന് ആവശ്യം; പോയി പണി നോക്കൂവെന്ന് ആരാധകർ…

ഫുട്ബോൾ പരിശീലകർക്കെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. പരിശീലകരുടെ കീഴിൽ ടീം മോശം പ്രകടനം കാഴ്ച വെക്കുമ്പോൾ ആരാധകർ പരിശീലകനെ മാറ്റണമെന്ന് ആവശ്യവും ഉയർത്താറുണ്ട്. എന്നാൽ ഇവിടെ സ്ഥിതി ഇതൊന്നുമല്ല. കേവലം രണ്ടു മത്സരങ്ങൾ മാത്രമേ ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. രണ്ടു മത്സരങ്ങളിലും വിജയിക്കാനായില്ല എങ്കിലും പരിശീലകന്റെ കീഴിൽ മികച്ച പ്രകടനമാണ് കേരളബ്ലാസ്റ്റേഴ്സ് നടത്തുന്നത്.

KBFC Boss

സീസൺ തുടങ്ങി ആകെ രണ്ടു മത്സരങ്ങൾ മാത്രമേ പിന്നിടുള്ളുവെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കണമെന്ന കൗതുകകരമായ ആവശ്യം ഉയരുകയാണ്. കോച്ചിനെ പുറത്താക്കണമെന്ന ഈ ആവശ്യം വളരെ ഗൗരവമായി കാണേണ്ടതില്ല. കാരണം ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിരിക്കുന്നത് ചെറിയൊരു വിഭാഗം ഭൂട്ടാൻ ഫുട്ബോൾ ആരാധകരാണ് എന്ന് മാത്രം.

ഭൂട്ടാൻ താരം ചെഞ്ചോ ഗിൽഷൻ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നുണ്ട്. ഭൂട്ടാൻ ഫുട്ബോളിലെ ഏറ്റവും മികച്ച താരമാണ് ചെഞ്ചോ. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ചെഞ്ചോയെ കൂടുതൽ സമയം കളിപ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ഭൂട്ടാൻ ഫുട്ബോൾ ആരാധകർ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കണം എന്ന ആവശ്യം സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്നത്.

KBFC Boss

ഫുട്ബോൾ പരിശീലകർക്കെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. പരിശീലകരുടെ കീഴിൽ ടീം മോശം പ്രകടനം കാഴ്ച വെക്കുമ്പോൾ ആരാധകർ പരിശീലകനെ മാറ്റണമെന്ന് ആവശ്യവും ഉയർത്താറുണ്ട്. എന്നാൽ ഇവിടെ സ്ഥിതി ഇതൊന്നുമല്ല. കേവലം രണ്ടു മത്സരങ്ങൾ മാത്രമേ ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. രണ്ടു മത്സരങ്ങളിലും വിജയിക്കാനായില്ല എങ്കിലും പരിശീലകന്റെ കീഴിൽ മികച്ച പ്രകടനമാണ് കേരളബ്ലാസ്റ്റേഴ്സ് നടത്തുന്നത്.

ഇത്തരത്തിൽ മികച്ച പ്രകടനം നടത്തുമ്പോഴാണ് തങ്ങളുടെ രാജ്യത്തിലെ താരത്തെ കളിപ്പിച്ചില്ല എന്ന വാദമുയർത്തി കൊണ്ട് ഭൂട്ടാൻലെ ചില ഫുട്ബോൾ ആരാധകർ കോച്ചിനെതിരെ രംഗത്ത് വരുന്നത്. അതിനാൽ തന്നെ ഇത്തരത്തിൽ കമന്റുകൾ ഇടുന്ന നേപ്പാൾ ഫുട്ബോൾ ആരാധകർക്കെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്.

നേരത്തെ ചർച്ച ഐഎസ്എല്ലിൽ ബംഗളുരു എഫ്സി ക്ക് വേണ്ടി കളിക്കുമ്പോഴും സമാനമായ പ്രതിഷേധംഭൂട്ടാൻലെ ഒരുവിഭാഗം ഫുട്ബോൾ ആരാധകർ നടത്തിയിരുന്നു.ഇത്തരത്തിൽ ടീമിന്റെ പരിശീലകൻ എതിരെ അനാവശ്യമായി പ്രതിഷേധിക്കുന്നത് ഫുട്ബോളിന് തന്നെ അപമാനമാണ് എന്നാണ് ചിലർ പറയുന്നത്.

ഇന്ത്യൻ പെൺപുലികളുടെ നെഞ്ചിൽ കാനറികളുടെ ആറാട്ട്, തോൽവിയിലും ഇന്ത്യക്ക് അഭിമാനിക്കാൻ വകയുണ്ട്….

“ഞാനൊരു മഞ്ഞകാർഡ് വാങ്ങട്ടെ”- വൈറലായി കാസമിറോയുടെ വീഡിയോ ???