in , , ,

LOVELOVE CryCry

റൂമർ; ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലേക് കിടിലൻ സ്പാനിഷ് താരം വരുന്നു?, ഇനി തീപ്പാറും …

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം തന്നെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്.

ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് മാർക്കോ ലെസ്‌കോവിച്ചിന് കൂട്ടായി ഒരു വിദേശ സെന്റർ ബാക്ക് താരത്തെ സ്വന്തമാക്കുമെന്ന് ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോളിത അത്തരമൊരു പുതിയ അഭ്യൂഹം പുറത്ത് വന്നിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് 27 ക്കാരനായ സ്പാനിഷ് പ്രതിരോധ താരം ജുവാൻ ഐബിസയെ ലക്ഷ്യവെച്ചിരിക്കുകയാണ്.

താരം നിലവിൽ ഫ്രീ ഏജന്റാണ്. സ്പാനിഷ് വമ്പന്മാരായ വില്ലാറിയൽ സിഎഫിന്റെ സി ടീമിലുടെയും , ബി ടീമിലുടെയും കളിച്ചു വളർന്ന താരമാണ് ജുവാൻ. താരമൊരു ലെഫ്റ്റ് ഫൂട്ടർ കൂടിയാണ്.

ഈ റിപ്പോർട്ട്‌ എത്രത്തോളം വിശ്വസനീയമാണെന്ന് വ്യക്തതയില്ല. എന്തിരുന്നാലും താരത്തെ ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ഐബൻ ഡോഹ്ലിംഗ് ടു ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ കാര്യത്തിൽ മാർക്കസ് അപ്ഡേറ്റ് വന്നു??

അണ്ടർ 17 താരത്തെ ലക്ഷ്യവെച്ച് ബ്ലാസ്റ്റേഴ്‌സ്; കിടിലൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്?…