in ,

LOLLOL CryCry LOVELOVE OMGOMG AngryAngry

അൽവരോ വസ്കസ് ഗോവ വിട്ടുപോകുമെന്ന് റൂമർ..!

കഴിഞ്ഞ സീസണിൽ രാജാവിനെ പോലെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്ത് തട്ടിയ താരം നിലവിൽ എഫ്സി ഗോവയിൽ വെറും 10-15 മിനിട്ടാണ് കളിക്കാൻ അവസരം കിട്ടുന്നത്

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കാനും അതോടൊപ്പം സീസണിലെ ടീമിന്റെ രണ്ട് കുന്തമുനകളായിരുന്നു പെരേര ഡയസും അൽവാരോ വാസ്ക്വസും.

ഈ സീസണിൽ പെരേര ഡയസ് മുംബൈ സിറ്റിക്കി വേണ്ടി മികച്ച പോരാട്ടം തന്നെയാണ് കാഴ്ചവെക്കുന്നത്. താരം നിലവിൽ ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് പട്ടികയിൽ മുൻപന്തിയിലുണ്ട്.

എന്നാൽ എഫ്സി ഗോവ താരം അൽവാരോ വാസ്ക്വസിന്റെ അവസ്ഥ ഇതല്ല. താരം ഇപ്പോൾ എഫ്സി ഗോവയിലേക്ക് പോയതിനെ കുറിച്ച് ആലോചിക്കുമ്പോൾ ഖേദിക്കുന്നുണ്ടാകും.

കഴിഞ്ഞ സീസണിൽ രാജാവിനെ പോലെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്ത് തട്ടിയ താരം നിലവിൽ എഫ്സി ഗോവയിൽ വെറും 10-15 മിനിട്ടാണ് കളിക്കാൻ അവസരം കിട്ടുന്നത്.

ഇപ്പോഴ് വരുന്ന റൂമർ പ്രകാരം എഫ്സി ഗോവ താരത്തിനെ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. താരത്തിനെ തേടി മറ്റ് വമ്പൻ ഓഫറുകൾ വരുന്നുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്.

സ്പാനിഷ് താരം നിലവിൽ 12 മത്സരങ്ങൾ നിന്നും ഒരു ഗോൾ മാത്രമാണ് എഫ്സി ഗോവക്ക് വേണ്ടി നേടിയത്. താരം അവസാനമായി ഗോവയുടെ ആദ്യ ഇലവനിൽ ഇടം പിടിച്ചത് 2022 നവംബർ 26ന് ബെഗളുരു എഫ്സിക്കെതിരെയുള്ള മത്സരത്തിലാണ്.

എന്തിരുന്നാലും താരത്തിനെ സ്വന്തമാക്കാനുള്ള കൂട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇല്ല. താരം ഇനി ഗോവ വിടുമോ അതോ ഐഎസ്എല്ലിലെ മറ്റ് ക്ലബിന് വേണ്ടി കളിക്കുമോ എന്നതോക്കെ വരും ദിവസങ്ങളിൽ തന്നെ പുറത്ത് വരുന്നതാണ്.

ഇന്നത്തെ കിടിലൻ മത്സരത്തിന്റെ സാധ്യത ലൈനപ്പ് ഇതാ? ലൈവ് കാണാം..

നോർത്ത് ഈസ്റ്റിനെയും പഞ്ഞിക്കിട്ട് മുംബൈ സിറ്റി എഫ്സി ഷീൽഡ് ട്രോഫിയിലേക്ക് കുതിക്കുന്നു?