in , ,

സ്പാനിഷ് സൂപ്പർ താരം യുണൈറ്റഡിലേക്ക്..

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ അത്ഭുത കുതിപ് നടത്തുന്ന വിയ്യറയലിന്റെ വജ്രായുധങ്ങളിൽ ഒന്നാണ് പോ ടോറസ്.ചാമ്പ്യൻസ് ലീഗിൽ കളിച്ച പത്തു മത്സരങ്ങളിൽ നിന്ന് ഒരു ഗോളും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.നിലവിൽ താരത്തിന് 2024 വരെ ക്ലബ്ബിൽ കരാറുണ്ട്.

എറിക് ടെൻ ഹാഗിന് കീഴിൽ വിപ്ലവതകമായ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്.അത് കൊണ്ട് തന്നെ ഇപ്പോൾ ട്രാൻസ്ഫർ റൂമറുകളിൽ നിറഞ്ഞു നിൽക്കുന്നതും മാഞ്ചേസ്റ്റർ യുണൈറ്റഡിനെ പറ്റിയുള്ള വാർത്തകൾ തന്നെയാണ്.ഇപ്പോൾ ഇത്തരത്തിലുള്ള ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്.വിയ്യറയലിന്റെ സ്പാനിഷ് സൂപ്പർ പ്രതിരോധ നിര താരത്തെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നു എന്നാണ് ആ വാർത്ത.

പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.നിലവിൽ വിയ്യ റയലിൽ കളിക്കുന്ന പോ ടോറസിലാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് താല്പര്യം കാണിച്ചത്.നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 4.17 ബില്യൺ ഇന്ത്യൻ രൂപയാണ്.

ഫാബ്രിസിയോയുടെ റിപ്പോർട്ട്‌ പ്രകാരം യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി രംഗത്തുണ്ട്.55-60 മില്യൺ യൂറോയാണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്.മാഞ്ചേസ്റ്റർ യുണൈറ്റഡിന് പുറമെ ചെൽസിയും മാഞ്ചേസ്റ്റർ സിറ്റിയും താരത്തിൽ താല്പര്യം പ്രകടപ്പിച്ചിട്ടുണ്ട്.

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ അത്ഭുത കുതിപ് നടത്തുന്ന വിയ്യറയലിന്റെ വജ്രായുധങ്ങളിൽ ഒന്നാണ് പോ ടോറസ്.ചാമ്പ്യൻസ് ലീഗിൽ കളിച്ച പത്തു മത്സരങ്ങളിൽ നിന്ന് ഒരു ഗോളും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.നിലവിൽ താരത്തിന് 2024 വരെ ക്ലബ്ബിൽ കരാറുണ്ട്.

പോഗ്ബക്ക് PSG യിൽ നിന്നും ഓഫിഷ്യൽ കോണ്ട്രാക്ട് ലഭിച്ചു

7 ഗോൾ ത്രില്ലർ