in , , , ,

LOVELOVE

ഒഫീഷ്യൽ; മുൻ ബ്ലാസ്റ്റേഴ്‌സ് മലയാളി താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായി ഗോകുലം കേരള എഫ്സിയിൽ നിന്ന് മലയാളി താരം ശ്രീക്കുട്ടൻ വിഎസിനെ സ്വന്തമാക്കിയിരിക്കുകയാണ് ജംഷഡ്പൂർ എഫ്സി.

സാമൂഹിക മാധ്യമങ്ങൾ വഴി ക്ലബ്‌ തന്നെയാണ് ഈ കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്. ട്രാൻസ്ഫ വിൻഡോയുടെ തുടക്കം മുതലെ താരം ജംഷഡ്പൂർ എഫ്സിയിൽ ചേരും പറഞ്ഞു റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 

2027 വരെ നീള്ളുന്ന മൂന്ന് വർഷ കരാറിലാണ് താരം ജംഷഡ്പൂരിലെത്തുന്നത്. 2020-21 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിലൂടെയാണ് താരം ഫുട്ബോൾ കരിയറിന് തുടക്കം കുറിക്കുന്നത്.

പിന്നീട് ഗോകുലം താരത്തെ ലോണിൽ സ്വന്തമാക്കുകയും പിന്നീട് സ്ഥിര കരാറിൽ സ്വന്തമാക്കുകയായിരുന്നു. 25കാരൻ ഗോകുലത്തിനായി 69 മത്സരങ്ങൾ നിന്ന് ആറ് ഗോളും ഒമ്പത് അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

ബ്രസീലും അർജന്റീനയും സ്പെയിനുമെല്ലാമുണ്ട്?ഇന്ത്യയിൽ നിറഞ്ഞാടിയവർ ഇവരാണ്??

സഞ്ജുവിന്റെ ഭാഗ്യവും തെളിയുന്നു; കിരീട നേട്ടത്തിന് പിന്നാലെ സന്തോഷവാർത്ത