in

LOLLOL OMGOMG LOVELOVE CryCry AngryAngry

ലേലത്തിൽ പങ്കെടുക്കാൻ 1214 താരങ്ങൾ.. 50L അടിസ്ഥാന തുകയായി  ശ്രീശാന്തും!

IPL  2022 ന് മുന്നോടിയായി നടക്കുന്ന മെഗാ താര ലേലത്തിൽ പങ്കെടുക്കുന്ന താരങ്ങളുടെ ലിസ്റ്റ് ലീക്ക് ചെയ്ത് Espncricinfo. 20 ലക്ഷം, അൻപത് ലക്ഷം, ഒരു കോടി, ഒന്നര കോടി, രണ്ട് കോടി എന്നിങ്ങനെ വിവിധ മൂല്യങ്ങളുടെ അടിസ്ഥാന വിലയുമായി 1214 താരങ്ങൾ ആണ് ലേലത്തിനായി പേര് നൽകിയിരിക്കുന്നത്. ഇതിൽ 318 വിദേശ താരങ്ങളുണ്ട്. പരമാവധി 210 താരങ്ങൾ ആണ് ലേലത്തിൽ കച്ചവടം ആവുക! മലയാളി പേസർ എസ് ശ്രീശാന്ത് അൻപത് ലക്ഷം രൂപയുടെ അടിസ്ഥാന തുകക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാക്കി പ്രമുഖ താരങ്ങളെയും അടിസ്ഥാന വിലയും നോക്കാം!

രണ്ട് കോടി അടിസ്ഥാന തുകയുള്ള ഇന്ത്യൻ താരങ്ങൾ!

രവി അശ്വിൻ, യുസി ചഹൽ, ദീപക് ചഹർ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്ക്, ഇഷാൻ കിഷൻ, ഭുവനേഷ്വർ കുമാർ, ദേവ്ദത്ത് പടിക്കൽ, ക്രുണാൾ പാണ്ഡ്യ, ഹർഷൽ പട്ടേൽ, സുരേഷ് റൈന, അമ്പാട്ടി റയ്ഡു, മുഹമ്മദ് ഷമി, ഷർദൂൽ താക്കൂർ, റോബിൻ ഉത്തപ്പ, ഉമേഷ് യാദവ്.

രണ്ട് കോടി അടിസ്ഥാന തുകയുള്ള വിദേശ താരങ്ങൾ!

ഡേവിഡ് വാർണർ, ഫാഫ് ഡുപ്ലെസിസ്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, സ്റ്റീവ് സ്മിത്ത്, ഷാകിബ് അൽ ഹസൻ, ജേസൻ റോയ്, ട്രെന്റ് ബോൾട്ട്, കഗീസോ റബാഡ, ഡീക്കോക്ക്, മാർക്ക് വുഡ് തുടങ്ങിയ താരങ്ങളാണ് രണ്ട് കോടി അടിസ്ഥാന തുകയിൽ എത്തുന്ന വിദേശ താരങ്ങൾ.

ഒന്നര കോടി അടിസ്ഥാന തുകയുള്ള പ്രമുഖ താരങ്ങൾ!

ജോണി ബെയർസ്റ്റോ, ആരോൺ ഫിഞ്ച്, ക്രിസ് ലിൻ, ജേസൻ ഹോൾഡർ, ഷിംറോൻ ഹെറ്റ്മയർ, നിക്കോളാസ് പൂറൻ, അലക്സ് ഹെയിൽസ്, നതാൻ ലിയോൺ, അമിത് മിശ്ര, ഓയിൻ മോർഗൻ, ദാവിദ് മലാൻ, ഇഷാന്ത് ശർമ , വാഷിംഗ്ടണ്‍ സുന്ദർ, ജെ റിച്ചാര്‍ഡ്സൺ, ആദം മിൽനെ, കോളിൻ മുൻറോ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്, ടിം സൗത്തീ, കോളിൻ ഇൻഗ്രാം.

ഒരുകോടി അടിസ്ഥാന തുകയുള്ള ഇന്ത്യൻ താരങ്ങൾ!

അജിൻക്യ രഹാനെ, നിതിഷ് റാണ, മനീഷ് പാണ്ഡെ, വൃദ്ധിമാൻ സാഹ, കുൽദീപ് യാദവ്, പിയൂഷ് ചൗള, കേദാർ ജാദവ്, പ്രസിദ്ധ് കൃഷ്ണ, റ്റി നടരാജൻ, ജയന്ത് യാദവ് തുടങ്ങിയവരാണ് ഒരു കോടി അടിസ്ഥാന തുകക്ക് ലേലത്തിൽ എത്തുന്ന ഇന്ത്യൻ താരങ്ങൾ!

ഒരു കോടി അടിസ്ഥാന തുകയുള്ള വിദേശ താരങ്ങൾ!

മാർനസ് ലാബുഷൈൻ, ലിയാം ലിവിങ്സ്റ്റോൺ, മുഹമ്മദ് നബി, ജെയിംസ് ഫോക്നർ, മോസിസ് ഹെൻറിക്വസ്, റൈലി മെരഡിത്ത്, ജോഷ് ഫിലിപ്പേ, ഡാർസി ഷോർട്ട്, ആൻട്രൂ ടൈ, ഡാൻ ലോറൻസ്, ടിമൽ മിൽസ്, ഓലീ പോപ്, കോൺവേ, കോളിൻ ഡി ഗ്രാൻഡ്ഹോം, മിച്ചൽ സാൻറ്റ്നർ, എദൻ മാർക്രം, റൈലി റൂസോ, തബ്രായിസ് ശംസി, റാസീ വാണ്ടർ ഡുസൻ, വനിന്ദു ഹസരങ്ക, റോസ്റ്റൻ ചേസ്, ഷെഫ്രേൻ റൂതർഫോഡ്.

സാം കരൻ, ബെൻ സ്റ്റോക്സ്, ക്രിസ് ഗെയിൽ, ജോ റൂട്ട്, ജോഫ്രാ ആർച്ചർ, സ്റ്റാർക്ക് തുടങ്ങിയ പ്രമുഖർ ഇത്തവണ ഓക്ഷന് ഉണ്ടാവില്ല. 20 ലക്ഷം അടിസ്ഥാന തുകയിൽ ആവേശ് ഖാൻ, ഷാറൂഖ് ഖാന്‍ തുടങ്ങിയ പ്രമുഖ അൺക്യാപ്ഡ് ഇന്ത്യൻ താരങ്ങൾ ഉണ്ടാവും, അവരൊക്കെയും വൻ തുക തന്നെ ലക്ഷ്യമിട്ട് എത്തുന്നവർ ആണ്!

ഒപ്പമെത്താൻ ഇന്ത്യ, പരമ്പര സ്വന്തമാക്കാൻ ദക്ഷിണ ആഫ്രിക്ക

ആശ്വാസ ജയം തേടി ഇന്ത്യ, ഗെയ്ക്വാദിന് അരങ്ങേറ്റം ലഭിച്ചേക്കില്ല.