in ,

CryCry LOLLOL LOVELOVE AngryAngry

പ്രതീക്ഷ, നിരാശ, ഒടുവിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് ശ്രീ!

ഇന്റർനാഷണൽ ക്രിക്കറ്റിന്റെ മലയാളി മുഖമായി മാറിയ പേസർ ശ്രീശാന്ത് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ച് വരവ് നടത്തിയ ശ്രീശാന്തന് പരിശീലനത്തിനിടെ പരിക്കേറ്റിരുന്നു – തുടർന്ന് കളിക്കുക പ്രയാസം എന്ന് തിരിച്ചറിഞ്ഞാണ് ഈ തീരുമാനം. ട്വിറ്ററിലൂടെ ആണ് പ്രഖ്യാപനം.

Sreesanth back to work

രണ്ടായിരങ്ങളുടെ തുടക്കകാലത്ത് ആണ് ശ്രീശാന്ത് എന്ന പേര് ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഉയർന്നു വന്നത്. ഇരുപത്തി രണ്ടാം വയസിൽ ഇന്റർനാഷണൽ അരങ്ങേറ്റം, തന്റെ പേസും സീം മൂവ്മെന്റും ഒക്കെ കൊണ്ട് ഇന്റർനാഷണൽ ക്രിക്കറ്റിൽ മലയാളി സാന്നിധ്യം ഉറപ്പിച്ച പ്രകടനങ്ങൾ. 2005-11 കാലഘട്ടത്തിലെ ആറ് വർഷ കരിയറിൽ ഓർത്ത് വെക്കാൻ ഒരുപടി ഓർമകൾ, വിവാദങ്ങൾ – ഏറ്റവുമൊടുവിൽ മാച്ച് ഫിക്സിങ് വിവാദവും അതിന്റെ പിന്നാലെ വന്ന പ്രശ്നങ്ങളും, ജയിൽ വാസവും നീതി തേടിയുള്ള പോരാട്ടങ്ങളും ഒക്കെ!

നല്ലത് മാത്രം ഓർക്കാനെങ്കിൽ 2007 ടിട്വന്റി ലോകകപ്പിലെ ഫൈനലിലെ അവസാന നിമിഷങ്ങൾ ഓർക്കാം, അതേ ലോകകപ്പിലെ സെമി ഫൈനലില്‍ ഓസീൻ മുൻനിരയെ കീറി മുറിച്ച പന്തുകളെ ഓർക്കാം, ജാക് കാലിസിനെ മുൾമുനയിൽ നിർത്തയ ബൗൺസറുകളെ ഓർക്കാം – പക്ഷേ അതിനൊക്കെ അപ്പുറമാണ് ശ്രീശാന്ത്. മാച്ച് ഫിക്സിങ് വിവാദത്തിൽ ഏറ്റവുമധികം വേട്ടയാടപ്പെട്ട താരം. ജയിൽ വാസവും വർഷങ്ങൾ നീണ്ട പോരാട്ടവും ഒക്കെ കടന്ന് നിരപരാധിത്വം തെളിയിച്ച ശേഷവും പിന്തുർന്ന ക്രിക്കറ്റ് ബോർഡിന്റെ വിദ്വേഷം!

പക്ഷേ അതിനെ ഒക്കെ മറികടന്ന് വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് വന്ന ആവേശം, ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം! കേരളത്തിനായി മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുകയും രണ്ട് വട്ടം IPL താരലേലത്തിന്റെ ഭാഗമാവുകയും ചെയ്തു, സാധ്യതകൾ നേരിയത് ആയിരുന്നു എങ്കിലും അവിടെയും പ്രതീക്ഷ ഉയർത്തി പിടിച്ചാണ് ശ്രീശാന്ത്  നിന്നത്. ഒടുവില്‍ തന്റെ ഏറ്റവും മികച്ച ഫോർമാറ്റ് ആയ ചുവന്ന പന്തുകൊണ്ട് തന്നെ കളിച്ച് കരിയറിന് അന്ത്യം കുറിക്കുന്നു! നിമിത്തം!

വിരമിക്കൽ പ്രഖ്യാപന ട്വീറ്റ്

മൂന്ന് ഫോർമാറ്റിലുമായി 90 ഇന്റർനാഷണൽ മത്സരങ്ങളാണ് ശ്രീശാന്ത് കളിച്ചത്. ഇതിൽ നിന്നും 169 വിക്കറ്റുകളാണ് നേട്ടം. ഈ കാലയളവില്‍ രണ്ട് ലോകകപ്പ് വിജയങ്ങളിലും ഭാഗമാവാൻ ശ്രീശാന്തിന് കഴിഞ്ഞു. IPL ൽ മൂന്ന് ടീമുകൾക്കായി 44 മത്സരങ്ങളാണ് കളിച്ചത്. കേരളത്തിന്റെ ടീമായ കൊച്ചിൻ ടസ്കേസ് വന്നപ്പോഴും അതിന്റെ ഭാഗമായിരുന്നു.

ഇന്ത്യ – പാക് – ഓസ്ട്രേലിയ ത്രിരാഷ്ട്ര പരമ്പരയ്ക്ക് അരങ്ങുണരുന്നു..

വനിതാ ഐ ലീഗ് ഏപ്രിൽ അവസാനത്തോടെ ആരംഭിക്കും …