in

LOVELOVE OMGOMG LOLLOL AngryAngry CryCry

ശ്രീശാന്ത് തിരിച്ചുവരവിന് ഒരുങ്ങുന്നു, IPL കളിക്കുമെന്ന് താരം!

2008-13 കാലഘട്ടത്തില്‍ അഞ്ച് സീസണുകളിലായി 43 IPL മത്സരങ്ങൾ ആണ് ശ്രീശാന്ത് കളിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് ആയി രണ്ട് ലോകകപ്പ് വിജയങ്ങളിൽ ഭാഗമായ പ്ലയർ ആണ് ശ്രീശാന്ത്. മൂന്ന് ഫോർമാറ്റിലും ചില മികച്ച പ്രകടനങ്ങൾ ഉണ്ട്. വേഗത കൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ പല പ്രമുഖരെയും വെള്ളം കുടിപ്പിക്കാൻ ഈ മലയാളി പേസർക്ക് ആയ കാലത്ത് കഴിഞ്ഞിട്ടുണ്ട്

Sreesanth back to work

ഇടവേളയ്ക്ക് ശേഷം വീണ്ടും IPL കളിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മലയാളി പേസർ ശ്രീശാന്ത്. ബിസിസിഐയുടെ ബാൻ മാറിയ ശേഷം കഴിഞ്ഞ സീസണിൽ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കുകയും IPL ലേലത്തിൽ പങ്കെടുക്കുകയും ചെയ്ത ശ്രീശാന്ത് പക്ഷേ അൺസോൾഡ് ആയിരുന്നു – ഒരുപാട് പ്രതീക്ഷകളോടെ ലേലത്തിന് വന്ന ശ്രീശാന്തിനെ അത് വിഷമത്തിലാക്കി എന്ന് വ്യക്തമാണ്, എന്നാൽ ഇത്തവണയും താൻ ലേലത്തിന് ഉണ്ടാവും എന്ന് ശ്രീശാന്ത് ഉറപ്പിക്കുകയാണ് ഇപ്പോൾ.

2008-13 കാലഘട്ടത്തില്‍ അഞ്ച് സീസണുകളിലായി 43 IPL മത്സരങ്ങൾ ആണ് ശ്രീശാന്ത് കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളിൽ നിന്നും 40 വിക്കറ്റുകൾ സ്വന്തമാക്കി. കിങ്സ് ഇലവൻ പഞ്ചാബ്, കൊച്ചിൻ ടസ്കേസ് കേരള എന്നീ ടീമുകൾക്ക് വേണ്ടിയും അവസാന സീസൺ രാജസ്ഥാൻ റോയൽസിന് വേണ്ടിയുമാണ് ശ്രീശാന്ത് കളിച്ചത്. 2008 ൽ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ശ്രീ പക്ഷേ പിന്നീട് ആവറേജ് പ്രകടനങ്ങൾ മാത്രം നടത്തി ടീമിൽ സ്ഥിരാംഗം പോലും ആവാത്ത അവസ്ഥ ആയിരുന്നു.

Sreesanth back to work

2013 ലെ ഒത്തുകളി വിവാദത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട ശ്രീശാന്തിന്റെ പ്രൊഫഷണല്‍ ക്രിക്കറ്റ് കരിയർ അവസാനിച്ചു എന്ന് പലരും കരുതി. ജയിൽ വാസവും ബാൻ കാലഘട്ടവും കഴിഞ്ഞിട്ടും, കോടതി കുറ്റവിമുക്തൻ ആക്കിയിട്ടും ബിസിസിഐ ശ്രീശാന്തിനെ വെറുതെ വിടാൻ തയാറായിരുന്നില്ല – വിദേശത്ത് കളിക്കാനുള്ള എൻ ഓ സി പോലും ഇടക്കാലത്ത് നിഷേധിച്ചിരുന്നു. എല്ലാം കടന്നാണ് 37 ാം വയസിൽ ശ്രീശാന്ത് ഡൊമസ്റ്റിക് തിരിച്ചു വരവ് നടത്തിയത്. കേരളം തങ്ങളുടെ എക്കാലത്തെയും വലിയ ഇന്റർനാഷണൽ ക്രിക്കറ്ററെ സപ്പോര്‍ട്ട് ചെയ്തു എന്നതിൽ അത്ഭുതങ്ങൾ ഇല്ല.

IPL ലെ മാറിയ സാഹചര്യങ്ങളില്‍ ഇത്തവണ കൂടുതല്‍ താരങ്ങൾ കച്ചവടത്തിന് ഉണ്ടാവും. പുതിയ രണ്ട് ടീമുകൾ വരുമ്പോൾ കഴിഞ്ഞ IPL ൽ പങ്കെടുക്കാത്ത മുപ്പതിലേറെ ഇന്ത്യന്‍ താരങ്ങളെ ആവശ്യമായി വരും. പക്ഷേ 38 കഴിഞ്ഞ, ക്രിക്കറ്റിൽ നിന്നും ഇടവേള എടുത്ത് നിൽക്കുന്ന ഒരു പേസർക്ക് ഡിമാന്റ് ഉണ്ടാവും എന്ന് വിശ്വസിക്കാൻ ആവില്ല. ഒരുപക്ഷെ കഴിഞ്ഞ സീസണിലെ പോലെ തന്നെ ശ്രീശാന്ത് വീണ്ടും അൺസോൾഡ് ആയേക്കാം – പക്ഷേ എല്ലാവിധ അവഗണനകളേയും ചെറുത്ത് നിന്ന് വീണ്ടും ശ്രമം നടത്തുന്നത് അഭിനന്ദനാർഹം ആണ്.

ഇന്ത്യയ്ക്ക് ആയി രണ്ട് ലോകകപ്പ് വിജയങ്ങളിൽ ഭാഗമായ പ്ലയർ ആണ് ശ്രീശാന്ത്. മൂന്ന് ഫോർമാറ്റിലും ചില മികച്ച പ്രകടനങ്ങൾ ഉണ്ട്. വേഗത കൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ പല പ്രമുഖരെയും വെള്ളം കുടിപ്പിക്കാൻ ഈ മലയാളി പേസർക്ക് ആയ കാലത്ത് കഴിഞ്ഞിട്ടുണ്ട്. കാലം മാറി – പക്ഷേ ഓർമകളിൽ ശ്രീശാന്ത് ആ തിളക്കം മങ്ങാതെ തന്നെ നിലനിൽക്കും! സൗത്ത് ആഫ്രിക്കയിൽ കാലിസിന് നേരെ എറിഞ്ഞ ബൗൺസറും – ടിട്വന്റി ലോകകപ്പിലെ സെമിയിലെ സ്പെല്ലുകളും ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവില്ല, ഒരു തിരിച്ചുവരവ് ഒരുപക്ഷേ ആരാധകരും ആഗ്രഹിക്കുന്നുണ്ടാവാം!

ആദ്യ വിജയം ബംഗളൂരുവിനെതിരായാൽ വിജയത്തിൻറെ ലഹരി കൂടും…

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും കടുത്ത ഷെഡ്യൂൾ അടുത്ത മാർച്ചിൽ…