in ,

LOVELOVE

തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടി ശ്രെയസ് അയ്യർ, പരമ്പര തൂത്തുവാരി ഇന്ത്യ..

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും ശ്രെയസ് അയ്യറിനോടൊപ്പം ചേർന്നു സഞ്ജു ഇന്ത്യയെ മുന്നോട്ട് നയിച്ചു.സഞ്ജു 12 പന്തിൽ 18 റൺസ് നേടി. ശ്രെയസ് അയ്യർ ഹൂടയെയും ജഡേജയും കൂട്ടുപിടിച്ചു ഇന്ത്യയെ വിജയതീരത്തിലെത്തിച്ചു.

Indian Cricket team in T20 WC

ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി പരമ്പര തൂത്തു വാരി ഇന്ത്യ.അവസാന ട്വന്റി ട്വന്റിയിൽ ലങ്കയെ തകർത്തത് ആറു വിക്കറ്റിന്. വിരാട് കോഹ്ലി, രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവർക്ക് ശേഷം തുടർച്ചയായി മൂന്നു ട്വന്റി ട്വന്റി ഇന്നിങ്സുകളിൽ ഫിഫ്റ്റി നേടിയ ആദ്യ താരമായി ശ്രെയസ് അയ്യർ.

ടോസ് ലഭിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ഷനക ബാറ്റിംഗ് തെരെഞ്ഞെടുത്തു. പക്ഷെ ആവേശ് ഖാന്റെയും സിറാജിന്റെയും കൃത്യയതാർന്ന പന്തുകൾക്ക് മുന്നിൽ ലങ്കൻ ബാറ്റസ്മാന്മാർ പതറി.

അവസാന ഓവറുകളിൽ കൂറ്റൻ അടികൾ കൊണ്ട് ക്യാപ്റ്റൻ ഷനക കളനിറഞ്ഞപ്പോൾ ലങ്ക 146 ലെത്തി. ഇന്ത്യക്ക് വേണ്ടി ആവേഷ് ഖാൻ രണ്ടും ഹർഷൽ പട്ടേൽ, ബിഷനോയ്, സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴാത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും ശ്രെയസ് അയ്യറിനോടൊപ്പം ചേർന്നു സഞ്ജു ഇന്ത്യയെ മുന്നോട്ട് നയിച്ചു.സഞ്ജു 12 പന്തിൽ 18 റൺസ് നേടി. ശ്രെയസ് അയ്യർ ഹൂടയെയും ജഡേജയും കൂട്ടുപിടിച്ചു ഇന്ത്യയെ വിജയതീരത്തിലെത്തിച്ചു.

45 പന്തിൽ 73 റൺസ് നേടിയാ ശ്രെയസ് അയ്യരാണ് ഇന്ത്യൻ വിജയശില്പി.ടെസ്റ്റ്‌ പരമ്പര മാർച്ച്‌ 4 ന്ന് ആരംഭിക്കും.

നമ്മുടെ കുട്ടികൾക്ക് സമാധാനപരമായ ലോകം സൃഷ്ടിക്കേണ്ടതുണ്ട് എന്ന് ക്രിസ്ത്യാനോ റൊണാൾഡോ…

ആവേശഫൈനലിൽ ചെൽസിയെ വീഴ്ത്തി കപ്പ്‌ ഉയർത്തി ലിവർപൂൾ, ക്ളോപ്പിന് കീഴിൽ ഇതാദ്യം