കഴിഞ്ഞ കുറച്ച് നാളുകളിലായി ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രധാന റൂമറാണ് മോണ്ടിനെഗ്രെനിയൻ താരം സ്റ്റീവൻ ജോവേറ്റിക്കിന്റേത്. ഇപ്പോഴിതാ താരത്തിന്റെ റൂമറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവസാനിപ്പിച്ച് യൂറോപ്യൻ മാധ്യമത്തിന്റെ റിപ്പോർട്ടെത്തി.യിരിക്കുകയാണ്.
ALSO READ: ഏറ്റെടുക്കാൻ വമ്പന്മാരെത്തി;ഹൈദരാബാദ് രക്ഷപ്പെടുന്നു; ആശ്വാസവാർത്ത
സ്റ്റീവൻ ജോവേറ്റിക്കിന് ഒരു ഏഷ്യൻ ക്ലബ്ബിന്റെ ഓഫർ ഉണ്ടായിരുന്നെന്നും ആ ഓഫർ താരം നിരസിച്ചെന്നുമാണ് മോണ്ടിനെഗ്രെനിയൻ മാധ്യമമായ സിജി ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ജോവെട്ടിക്കിന് ഏഷ്യയിൽ നിന്നുള്ള ഓഫർ ബ്ലാസ്റ്റേഴ്സിൻെറതായിരുന്നു. എന്നാൽ ആ ഓഫർ താരം നിരസിച്ചിരിക്കുകയാണ്.
ALSO READ: പ്രതിഷേധം ആളിക്കത്തുന്നു; ഡ്യൂറൻഡ് കപ്പ് പ്രതിസന്ധിയിൽ; കൊൽക്കത്ത ഡെർബി ഉപേക്ഷിച്ചു
ആറാം വിദേശതാരത്തിന്റെ കാര്യത്തിൽ ഇതോടെ ആശങ്കകൾ നീളുകയാണ്. സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദിമിക്ക് പകരക്കാരൻ ഇനിയും ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ടില്ല. അതേ സമയം ആറാം വിദേശ സൈനിംഗുമായി ബന്ധപ്പട്ട ആശിഷ് നെഗി പങ്ക് വെച്ച റിപ്പോർട്ടിന് പ്രസക്തിയേറുകയാണ്.
ALSO READ: ബ്ലാസ്റ്റേഴ്സിന് ‘മഞ്ഞ’ തൊടനാവില്ല; ആരാധകരെ നിരാശയിലാക്കി പുതിയ അപ്‌ഡേറ്റ്
ദിമിക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് 3 വിദേശ താരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതിൽ ആദ്യത്തെ താരം ബ്ലാസ്റ്റേഴ്സിനോട് അനുകൂലമായല്ല പ്രതികരിച്ചതെന്നും എന്നാൽ ബാക്കിയുള്ള രണ്ട് വിദേശതാരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ തുടരുന്നുണ്ടെന്നുമായിരുന്നു നെഗിയുടെ റിപ്പോർട്ട്.
ALSO READ: ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ലൈനപ്പായി; ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ കരുത്തർ
ഡ്യൂറൻഡ് കപ്പിന് മുമ്പ് മുഴുവൻ സ്‌ക്വാഡിനെയും തയ്യാറാക്കുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരത്വാജ് പറഞ്ഞിരുന്നെങ്കിലും ട്രാൻസഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് വിദേശ സൈനിങ് പൂർത്തീകരിക്കാൻ പറ്റുമോ എന്നുള്ളതാണ് ആരാധകരുടെ ആശങ്ക.
source: Jovetić odbio ponudu azijskog kluba