in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

സ്മിത്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു, അതും നായകനായി; ആഗ്രഹം പ്രകടിപ്പിച്ച് രണ്ട് ടീമുകൾ

ഇത്തവണ മേജർ ലീഗ് ക്രിക്കറ്റിൽ 56 ആവറേജിയിൽ 336 റൺസാണ് സ്മിത്ത് നേടിയത്. സ്ട്രൈക്ക് റേറ്റാവട്ടെ 148 ഉം. കൂടാതെ സ്മിത്തിന്റെ നായകത്വത്തിൽ വാഷിംഗ്ടൺ ഫ്രീഡം ഇത്തവണ മേജർ ലീഗ് ക്രിക്കറ്റ് കിരീടം നേടുകയും ചെയ്തിരുന്നു.

നീണ്ട നാളുകളായി ഓസ്‌ട്രേലിയയുടെ ടി20 ടീമിൽ നിന്ന് പുറത്താണ് മുൻ നായകൻ സ്റ്റീവ് സ്മിത്. ഐപിഎല്ലിൽ നിന്നും സ്മിത്ത് പുറത്താണ്. 2021 ൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് സ്മിത്ത് അവസാനമായി കളിച്ചത്. പിന്നീട് ടീമുകളൊന്നും സ്മിത്തിൽ താൽപര്യയം പ്രകടിപ്പിച്ചിട്ടില്ല. എന്നാലിപ്പോൾ മേജർ ലീഗ് സോക്കറിലെ മികച്ച പ്രകടനം സ്റ്റീവ് സ്മിത്തിനെ വീണ്ടും ഐപിഎൽ ടീമുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ്.

ALSO READ: സഞ്ജുവിനേക്കാൾ വലിയ അവഗണന നേരിട്ട താരം; ഇനി സഞ്ജുവിനൊപ്പം ഒരേ ടീമിൽ

പ്രധാനമായും രണ്ട് ടീമുകളാണ് 35 കാരനായ സ്മിത്തിൽ നോട്ടമിട്ടിരിക്കുന്നത്. നായകനായി താരത്തെ ടീമിലെത്തിക്കാനാണ് ഇരുടീമുകളുടെയും നീക്കം. അടുത്ത സീസണിലേക്ക് ഇത് വരെ നായകസ്ഥാനം ഉറപ്പില്ലാത്ത രണ്ട് ടീമുകളിൽ ഒന്നാണ് ലക്നൗ സൂപ്പർ ജയൻറ്സ്.

ALSO READ: കേരളാ ക്രിക്കറ്റ് ലീഗിൽ നിന്നും സഞ്ജു പിന്മാറി?; കാരണം ഇത്…

കെഎൽ രാഹുൽ അടുത്ത സീസണിൽ ലക്നൗവിൽ ഉണ്ടാവുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് സ്മിത്തിനെ പകരക്കാരനാകാൻ ലക്നൗ ലക്ഷ്യമിടുന്നത്.കൂടാതെ ലക്നൗവിലെ ഫ്‌ളാറ്റ് പിച്ചിന് അനുയോജ്യനായ താരം കൂടിയാണ് സ്മിത്ത്.

ALSO READ: നട്ട പ്രാന്ത്; സൂപ്പർ താരത്തെ പുറത്തിരുത്തി രണ്ട് താരങ്ങൾക്ക് അവസരങ്ങൾക്ക് നൽകിയതിൽ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

സ്മിത്തിൽ താൽപര്യം പ്രകടിപ്പിച്ച മറ്റൊരു ടീമാണ് പഞ്ചാബ് കിങ്‌സ്. ശിഖർ ധവാൻ അടുത്ത സീസണിൽ പഞ്ചാബിൽ ഉണ്ടാവുമോ എന്ന കാര്യം ഉറപ്പില്ല. ഉണ്ടായാൽ തന്നെ നായകസ്ഥാനം ധവാന് നൽകാനുള്ള സാധ്യതയുമില്ല. ഇതോടെയാണ് പഞ്ചാബും സ്മിത്തിനെ നോട്ടമിടുന്നത്.

ALSO READ: ആ രണ്ട് താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ നമ്മൾ ജയിച്ചേനെ; ലങ്കൻ പരമ്പര നഷ്ടമായതിന് പിന്നാലെ ആരാധകർ

ഇത്തവണ മേജർ ലീഗ് ക്രിക്കറ്റിൽ 56 ആവറേജിയിൽ 336 റൺസാണ് സ്മിത്ത് നേടിയത്. സ്ട്രൈക്ക് റേറ്റാവട്ടെ 148 ഉം. കൂടാതെ സ്മിത്തിന്റെ നായകത്വത്തിൽ വാഷിംഗ്ടൺ ഫ്രീഡം ഇത്തവണ മേജർ ലീഗ് ക്രിക്കറ്റ് കിരീടം നേടുകയും ചെയ്തിരുന്നു.

SOURCE: IPL 2025 calling? Steve Smith shows he is far from ‘done’ in T20 cricket

സ്പാനിഷ് കോച്ചിനോടൊപ്പം ബ്ലാസ്റ്റേഴ്‌സിലേക്ക് വരേണ്ടത് ഉഗ്രൻ ഫിൻലാൻഡ് സൈനിങായിരുന്നു??

പന്തിനെ മാറ്റൂ..പകരം സഞ്ജുവിനെ കൊണ്ട് വരൂ; ഗംഭീറിന് നിർദേശം